Wednesday, February 8, 2023
HomeFilm News'കബീർ'പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘കബീർ’പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്താൻ ഒരുങ്ങുകയാണ്.അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പം ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡിൽ എത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.


കബീർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. താരം തന്റെ എഫ്ബി പേജിൽ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് അഞ്ച് വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻസംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ൽ ക്രിസ്മസ് റിലീസായി സിനിമയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

5 ഭാഷകളിൽ ആയി ആണ് ബഡേ മിയാൻ ചോട്ടെ മിയാൻ റിലീസ് ചെയ്യുന്നത്.ഹിന്ദി, തമിഴ്, കന്നഡ, മലയാളം,തെലുങ്ക് എന്നീ ഭാഷകളിൽ സിനിമ പ്രദർശനത്തിനെത്തും.ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ അലി അബ്ബാസ് സഫർ തന്നെയാണ്. അലി അബ്ബാസ് സഫർ, ദീപ്ശിഖ ദേശ്മുഖ്, ഹിമാൻഷു കിഷൻ മെഹ്റ,വാഷു,ജാക്കി ഭഗ്‌നാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related News