ചായയിലോ ചൂടുവെള്ളത്തിലോ ഒഴിച്ച് നല്കണം, കിക്കാകാൻ എടുക്കുന്നത് മൂന്നു നാലു മിനിറ്റ് !! റിയയുടെ മയക്കുമരുന്ന് ഉപയോഗം

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മരണം ആണ് സുശാന്തിന്റേത്, പെട്ടെന്നുള്ള താരത്തിന്റെ ആത്മഹത്യ ഏറെ ദുരൂഹതകൾ ആണ് ഉണ്ടാക്കിയത്, സിനിമ ലോകത്തിനു അകത്തും പുറത്തുമായി നിരവധി പേരെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു വിവാദങ്ങൾ പിടികൂട്ടിയത്, അതിൽ…

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മരണം ആണ് സുശാന്തിന്റേത്, പെട്ടെന്നുള്ള താരത്തിന്റെ ആത്മഹത്യ ഏറെ ദുരൂഹതകൾ ആണ് ഉണ്ടാക്കിയത്, സിനിമ ലോകത്തിനു അകത്തും പുറത്തുമായി നിരവധി പേരെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു വിവാദങ്ങൾ പിടികൂട്ടിയത്, അതിൽ പലരുടെയും മേലിൽ സംശയം ഇപ്പോഴും തുടരുന്നുണ്ട്, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു എല്ലാ ചൂണ്ടു വിരലുകളും നീളുന്നത് കാമുകി റിയയുടെ നേരെ ആണ്, റിയക്കെതിരെ നിരവധി ആരോപണങ്ങൾ ആണ് ഉയരുന്നത്, ഇപ്പോൾ റിയയുടെ ഫോൺ ചാറ്റിൽ നിന്നും റിയാക്ക് മയക്ക് മരുന്ന് ഉപയോഗം ഉണ്ടായിരുന്നതായിട്ടുള്ള തെളിവുകൾ ലഭിച്ചിരിക്കുകയാണ്.

റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍  നിന്നുള്ള വാട്സ്ആപ് ചാറ്റിൽ നിന്നാണ്  ലഹരി മരുന്ന് ഉപയോഗവുമായി   ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചത്, ഈ ചാറ്റിൽ നിന്നും റിയ സുശാന്തിന്‌ മയക്കു മരുന്നു നൽകിയതായും റിയ  ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും  വ്യക്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.  കഞ്ചാവ്, എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) തുടങ്ങിയ ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തതായി വാട്സാപ്പ് സന്ദേശങ്ങളില്‍ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടു. ഞാന്‍ ഇത്തരം കൂടിയ ലഹരികളെ കുറിച്ച്‌ സംസാരിക്കുമ്ബോഴും വല്ലപ്പോഴും മാത്രമേ ഞാന്‍ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കല്‍ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യില്‍ എംഡിഎം ഉണ്ടോ- ഗൗരവ് ആര്യയോട് റിയ ചോദിക്കുന്നു.

നവംബര്‍ 25 2019 ല്‍ ജയ ഷാ എന്ന സുഹൃത്തുമായി നടന്ന വാട്സാപ്പ് സന്ദേശത്തില്‍ നാല് തുള്ളി ചായയില്‍ ഒഴിച്ചു നല്‍കു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാന്‍ 40 മിനിട്ട് കാത്തുനില്‍ക്കുവെന്ന് ജയ ഷാ റിയയുടെ പറയുന്നതുമായി ബന്ധപ്പെട്ട സംഭാഷണവും പുറത്തു വന്നു. മിറാന്‍ഡ സുഷി എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ നിന്ന് ഹലോ റിയ സാധനം ഏകദേശം തീര്‍ന്നു.

ഞങ്ങള്‍ ഷോവിക്കില്‍( റിയയുടെ സഹോദരന്‍) സാധനം വാങ്ങട്ടെ എന്ന് ചോദിക്കുന്നുണ്ട്.വിദേശത്ത് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള ഒരാള്‍ സുശാന്തിനെ മരണദിവസം സന്ദര്‍ശിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുശാന്തിന്റെ അക്കൗണ്ടുകളുടെ വിശദാംശം കൈമാറാന്‍ ബാങ്ക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാൽ ഈ ആരോപണങ്ങൾ സത്യമല്ലെന്നും ഇതുമായി നടിക്ക് യാതൊരു ബന്ധം ഇല്ലെന്നും റിയയുടെ വക്കീൽ സതീഷ് വ്യക്തമാക്കി. റിയ ജീവിതത്തിൽ ഇതുവരെ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് വക്കീൽ വ്യക്തമാക്കുന്നു, ഇതിൽ സംശയം ഉണ്ടെങ്കിൽ റിയയുടെ രക്തം പരിശോധിക്കാം എന്നും വക്കീൽ പറഞ്ഞു.