ഇറങ്ങിപ്പോകാന്‍ ഞാന്‍ റെഡിയാണ്…! പക്ഷേ പുറത്ത് പോയാല്‍!!.. റിയാസ് പറയുന്നു…

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍ അതിന്റെ അവസാന നാളുകളിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഷോയിലെ മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായ റിയാസ് സലീം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഏറ്റവും അര്‍ഹതയുള്ളവര്‍ തന്നെ…

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍ അതിന്റെ അവസാന നാളുകളിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഷോയിലെ മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായ റിയാസ് സലീം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഏറ്റവും അര്‍ഹതയുള്ളവര്‍ തന്നെ ടോപ് ഫൈവിലേക്ക് പോകണം എന്നാണ് റിയാസ് ബിഗ്ഗ് ബോസ്സ് വീട്ടിനുള്ളില്‍ വെച്ച് പറയുന്നത്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റോണ്‍സന്‍ വിന്‍സിന്റിനോടാണ് റിയാസ് ഇതേ കുറിച്ച് സംസാരിച്ചത്.

ഞാന്‍ ഫൈനല്‍ ഫൈവിലേക്ക് എത്തണം എന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷവനായിരിക്കും. മറിച്ചാണ് സംഭവിക്കുന്നത് എങ്കില്‍ ഞാന്‍ ഇവിടെ നിന്ന് വളരെ സന്തോഷത്തോടെ ഇറങ്ങിപോകും എന്നാണ് റിയാസ് പറയുന്നത്. പക്ഷേ പുറത്തിറങ്ങിയ ശേഷം ഞാന്‍ കരയും എന്നാണ് താരം പറയുന്നത്.

എന്നാല്‍ നീ ഇങ്ങനെ പറയരുത് എന്നും വിന്നറായില്ല എങ്കില്‍ ബിഗ്ഗ് ബോസ്സ് ഇനി കാണില്ലെന്ന് പറ.. എന്നാണ് റിയാസിനോട് മറുപടിയായി റോണ്‍സന്‍ തമാശ രൂപേണ പറയുന്നത്. തുടക്കത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നേരിട്ട വ്യക്തിയാണ് റിയാസ്.

എന്നാല്‍ തന്റെ ശക്തമായ നിലപാടുകളും അറിവുകളും പ്രേക്ഷകരിലേക്ക് എത്തിച്ചത് വഴി വലിയൊരു ആരാധക സമൂഹവും റിയാസ് ജയിക്കണം എന്ന് ആഗ്രഹിക്കുന്ന കൂട്ടരും ഇവിടെ ഉണ്ട്. റിയാസ് ജയിച്ചാല്‍ അത് പലരുേടയും ജയമായിരിക്കും എന്നാണ് അദ്ദേഹത്തെ കുറിച്ച് പലരും പറയുന്നത്. ഇറങ്ങിപ്പോകാന്‍ ഞാന്‍ റെഡിയാണ്…എന്ന് പറയുന്ന വീഡിയോ പ്രമുഖ ചാനല്‍ പുറത്ത് വിട്ടപ്പോള്‍ പോലും താരത്തെപ്രതികൂലിച്ച് കമന്റിട്ടവരെ പോലെ തന്നെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. ഒരു സ്ത്രീ ആയിരിക്കണം ഫിനാലെയിലെ വിന്നര്‍ എന്നാണ് ഒരിക്കല്‍ ലക്ഷ്മിപ്രിയ പറഞ്ഞത്.

അത് തന്റെ ആഗ്രഹമാണ് എന്നും നൂറ് ദിവസം നിന്നിട്ട് പോകണം.. അല്ലാതെ വിന്നറാകണം എന്നില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതേസമയം, ടോപ് ഫൈവില്‍ ദില്‍ഷ ഇതിനോടകം തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ബാക്കിയുള്ള തങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ബിഗ്ഗ് ബോസ്സ് പ്രേക്ഷകരും ഇപ്പോള്‍.