ബിഗ് ബോസ് സീസണ് 4 അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ അതിന്റെ അലയൊലികള്‍ നിലച്ചിട്ടില്ല. ന്യൂ നോര്‍മല്‍’ എന്ന തീമില്‍ ആരംഭിച്ച സീസണില്‍ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് അണിനിരന്നത്. പതിനേഴ് മത്സരാര്‍ത്ഥികളുമായാണ് നാലാം സീസണ് ആരംഭിച്ചത്. ഇതില്‍ ഏറെ ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലിം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് റിയാസ് ബിഗ് ബോസില്‍ എത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചകളില്‍ റിയാസിനെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വന്‍ വിമര്‍ശനമാണ് ഉണ്ടായത്. എന്നാല്‍ റിയാസിനെ മാറ്റി നിര്‍ത്തിയവര്‍ തന്നെ അവസാനം റിയാസിനെ ചേര്‍ത്ത് പിടിച്ചു. റിയാസ് ആയിരിക്കും വിന്നര്‍ എന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഒടുവില്‍ ദില്‍ഷ വിജയ കിരീടം ചൂടി. എന്നാല്‍ റിയാസാണ് തങ്ങളുടെ വിജയി എന്ന് ആരാധകര്‍ പ്രഖ്യാപിച്ചിരുന്നു.
ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ റിയാസ് ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളുമായി തിരക്കിലാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ അതിഥികളായി റിയാസും ദില്‍ഷയും എത്തുന്നുണ്ട്. രമേശ് പിഷാരടിയും കലാഭവന്‍ ഷാജോണും വിധികര്ത്തകളാകുന്ന ഷോയുടെ പ്രോമോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ഇതിനു പിന്നാലെ പിഷാരടിക്കും, ഷാജോണിനും ദില്‍ഷയ്ക്കുമൊപ്പം വേദിയില്‍ നിന്നെടുത്ത ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് റിയാസ്. റിയാസ് പങ്കുവച്ച ഫോട്ടോയെക്കാള്‍ അതിന്റെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘ക്യാപ്ഷനോളജി പഠിക്കണം എന്ന മോഹവുമായി ഞാന്‍ ചെന്ന് കേറിയത് എവിടെയാണെന് നോക്ക്.. എന്തായാലും ഞാന്‍ കിടിലകൃതാക്ജ്ഞന്‍ ആയി..കിടിലകൃതാക്ജ്ഞന്‍’ എന്നാണ് റിയാസ് പങ്കുവെച്ചിരിക്കുന്ന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ഈ വ്യത്യസ്തമായ ക്യാപ്ഷന്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ക്യാപ്ഷന്‍ സിംഹമേ എന്നാണ് റിയാസിനെ ചിലര്‍ വിളിക്കുന്നത്. എന്നാല്‍ ഇങ്ങനെയും വാക്കുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.