‘ഒരാളുടെ ജെന്‍ഡര്‍ സവിശേഷത മറ്റൊരാള്‍ അറിയാന്‍ ശ്രമിക്കുന്നത് പോലും അനാവശ്യമാണ്’ റിയാസ് സലിം

ബിഗ് ബോസ് സീസണ്‍ 4ല്‍ റിയാസ് സലിം എന്ന മത്സരാര്‍ത്ഥി ശ്രദ്ധിക്കപ്പെട്ടത് അവന്റെ വാക്കുകളിലൂടെയായിരുന്നു. വെറും 24 വയസുള്ള യുവാവ് വളരെ ആധികാരികമായി പല വിഷയങ്ങളേയും കുറിച്ച് സംസാരിച്ചു. ജെന്‍ഡര്‍ ന്യൂനപക്ഷത്തിലുള്ള ആളുകളെ (LGBTQIA + സമൂഹം) കുറിച്ചും വിശദമായി ഷോയില്‍ സംസാരിച്ചിരുന്നു റിയാസ്. പുരുഷന്മാര്‍/ സ്ത്രീകള്‍ ഇങ്ങനെയായിരിക്കണം അല്ലെങ്കില്‍ ഇത്തരത്തില്‍ പെരുമാറണം എന്ന ചതുരവടിവിനുള്ളില്‍ അവരെ കെട്ടിയിടുന്ന സമൂഹത്തിന്റെ മനോഭാവമാണു മാറേണ്ടത്.

കാഴ്ചയില്‍ സ്ത്രീ ആയി ഇരിക്കുന്നവരുടെ സ്വത്വം സ്ത്രീയുടേത് ആകണമെന്നില്ല. പുരുഷന്റെ കാര്യവും അതു പോലെ തന്നെ. ഒരാളുടെ ജെന്‍ഡര്‍ സവിശേഷത മറ്റൊരാള്‍ അറിയാന്‍ ശ്രമിക്കുന്നത് പോലും അനാവശ്യമാണ്. ആണോ അല്ലെങ്കില്‍ പെണ്ണോ അതല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറോ മാത്രമല്ല, ഇതിനു പുറമേ മറ്റു ജെന്‍ഡര്‍ സവിശേഷതകള്‍ കൂടിയുണ്ടെന്നു നാം മനസ്സിലാക്കണം. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ്, അസെക്ഷ്വല്‍, സാപ്പിയോസെക്ഷ്വല്‍, പാന്‍സെക്ഷ്വല്‍ തുടങ്ങി ജെന്‍ഡര്‍പരമായും സെക്ഷ്വാലിറ്റിയിലും വ്യത്യസ്തരായ ഒട്ടേറെ ആളുകള്‍ നമുക്കു ചുറ്റുമുണ്ട്.

ഇതിനു ജനിതകവും ജൈവികവുമായ അടിസ്ഥാനമുണ്ടെന്നു ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുമുണ്ട്. എന്നാല്‍, ഈ പ്രത്യേകതകള്‍ മനസ്സിലാക്കാതെ അവരെ അകറ്റി നിര്‍ത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണ് നമ്മുടെ പൊതു സമൂഹം എന്നും റിയാസ് പറയുന്നു. എല്‍ജിബിടിക്യുഐഎ – പ്ലസ് സമൂഹത്തിന്റെ അവകാശങ്ങള്‍, സ്ത്രീവിരുദ്ധത, ആര്‍ത്തവം, അബോര്‍ഷന്‍, ടോക്‌സിക് പേരന്റിങ് തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ സാധാരണമാകണമെന്നും റിയാസ് പറയുന്നു.

Previous article‘ഓളവും തീരവും’ പാക്ക്അപ്പ് !!! അവസാന കട്ട് പറഞ്ഞ് പ്രിയദര്‍ശന്‍
Next articleവിവാഹശേഷം പിറന്നാളിന് അമ്മ തിരുപ്പതിയില്‍ പോയിട്ടില്ല!!! അമ്മയ്ക്ക് വേണ്ടി താനിപ്പോള്‍ പോകാറുണ്ടെന്ന് ജാന്‍വി