ബിഗ് ബോസ് താരം റിയാസ് സലീമിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുന്നത്. ഇക്കാലത്തും മനുഷ്യര്‍ പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും തുറന്ന് പറയുകയും അതേ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്ന റിയാസ് സലീം സ്റ്റാറായി മാറുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപാട് പേര്‍ക്ക് മുന്നോട്ട് കടന്നു വരാനുള്ള പ്രചോദനമായിട്ടുണ്ട്. ഇപ്പോഴിതാ മുന്‍പ് തന്നെ സ്വീകരിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല എന്നാണ് റിയാസ് തുറന്ന് പറയുന്നത്.
റിയാസ് സലീം ഫ്രണ്ട് ആണെന്ന് പറയാന്‍ പോലും ആളുകള്‍ മടിച്ചിരുന്നു. പിന്നെ ഞാന്‍ ഇതേ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ ആരാണെന്ന് മനുഷ്യന്‍മാര്‍ക്ക് മനസ്സിലായി തുടങ്ങിയത്. ഞാന്‍ ഉദ്ദേശിക്കുന്ന മൂല്യങ്ങള്‍ക്ക്.. ഞാന്‍ പറയുന്നതിലും കാര്യമുണ്ടെന്ന് ആളുകള്‍ ഇപ്പോള്‍ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. എല്‍.ജി.ബി.ട്ടി.ക്യൂ.ഐഎ പ്ലസ്.. നെ കുറിച്ച് പല ആള്‍ക്കാരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായില്ല. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇത് മനസ്സിലാവുന്നുണ്ട്.. എന്ന് ആളുകള്‍ പറഞ്ഞ് തുടങ്ങി.
അവരും കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങി എന്നാണ് റിയാസ് പറയുന്നത്. അതുവരെ എന്നെ സ്വീകരിക്കാതിരുന്ന എന്റെ ആള്‍ക്കാര്‍ പോലും ഇപ്പോള്‍ എന്നെ സ്വീകരിക്കാന്‍ തയ്യാറായി.. പക്ഷേ എനിക്ക് അതിന്റെ ആവശ്യം ഇല്ലെന്നും റിയാസ് പറയുന്നു. പക്ഷേ ഞാന്‍ സന്തോഷവനാണ് കാരണം, നിങ്ങള്‍ മാറ്റത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് തന്നെ വലിയ കാര്യമാണെന്നും റിയാസ് അഭിമുഖങ്ങളില്‍ പറയുന്നു. എ ന്യൂ നോര്‍മല്‍ എന്ന ആശയം മുന്‍ നിര്‍ത്തിയായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ ഫോര്‍ തുടങ്ങിയത്.
ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന് മികച്ച രീതിയില്‍ മത്സരങ്ങള്‍ ചെയ്ത് തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ച് പറഞ്ഞ് റിയാസ് മുന്നേറി… അതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവര്‍ പോലും അവസാന നിമിഷത്തേക്ക് റിയാസിന്റെ ആരാധകരായി മാറി. ഒരു വിഭാഗം പേരുടെ മനസ്സില്‍ റിയാസ് സലീം തന്നെയാണ് ‘ദ റിയല്‍ വിന്നര്‍’!!
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…