Monday, February 6, 2023
HomeFilm Newsഅപര്‍ണ മള്‍ബറിയ്ക്കും ഭാര്യയ്ക്കുമൊപ്പം റിയാസ്!!!!

അപര്‍ണ മള്‍ബറിയ്ക്കും ഭാര്യയ്ക്കുമൊപ്പം റിയാസ്!!!!

ബിഗ് ബോസ് സീസണ്‍ 4 വ്യത്യസ്ത തലങ്ങളിലുള്ള മത്സരാര്‍ഥികളെ കൊണ്ട് ആദ്യമേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സീസണ്‍4ലെ മത്സാര്‍ഥികള്‍ തന്നെയാണ് സോഷ്യലിടത്തെ വൈറല്‍ താരങ്ങള്‍. സ്വവര്‍ഗക്കാരെ ഈ സീസണില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അപര്‍ണ മള്‍ബറിയും ജാസ്മിനും കൂടാതെ അശ്വിനും തങ്ങളുടെ കമ്യൂണിറ്റിയെ കുറിച്ച് ലോകത്തോട് തന്നെ ഷോയില്‍ സംസാരിച്ചു.

ബിഗ്ഗ് ബോസിലുണ്ടായിരുന്ന സ്വവര്‍ഗ ദമ്പകളിലൊരാളാണ് അപര്‍ണ മള്‍ബറി. ഷോയില്‍ തന്റെ ഭാര്യയെ അപര്‍ണ പരിചയപ്പെടുത്തിയിരുന്നു. സോഷ്യലിടത്ത് സജീവമായ അപര്‍ണ ഡോക്ടറായ ഭാര്യ അമൃതശ്രീയ്ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് എല്ലാം വളരെ വിരളമാണ്.

ഇപ്പോഴിതാ ഷോയില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയായെത്തി താരമായ റിയാസ് സലിം അപര്‍ണയ്ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്.

‘പ്രണയത്തിന് ഒരുപാട് തലങ്ങളുണ്ട്, അത് എല്ലായിപ്പോഴും വിജയിക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് ഇരുവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. മൂന്ന് പേരോടും ഉള്ള സ്നേഹം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

2018ല്‍ ആണ് അപര്‍ണയും അമൃതയും നിയമപരമായി വിവാഹിതരായത്. ഒരു ഹിമാലയന്‍ യാത്രയ്ക്ക് ഇടയിലാണ് ഇരുവരും പരിചയപ്പെട്ടത്. ഞങ്ങള്‍ക്ക് ഇടയില്‍ ഭര്‍ത്താവ് എന്ന സങ്കല്‍പമില്ല. ഞാന്‍ അമൃതയുടെ ഭാര്യയാണ്, എന്റെ ഭാര്യയാണ് അമൃത, അങ്ങിനെയാണ് ഞങ്ങള്‍ പരസ്പരം പരിഗണിക്കുന്നത് എന്നായിരുന്നു അപര്‍ണ പറഞ്ഞത്.

Related News