‘നാഗവല്ലിയുടെ ആഭരങ്ങള്‍ കാണിച്ചു തരുന്ന ഗംഗ’ നവ്യയുടെ വീഡിയോ പങ്കുവെച്ച് മാത്തുക്കുട്ടി

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിന്റ ഒരു വീഡിയോ പങ്കുവെച്ച്…

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിന്റ ഒരു വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത് ആര്‍ ജെ മാത്തുക്കുട്ടിയാണ്. തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ആരാധകരെ കാണിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by RJ Mathukkutty (@rjmathukkutty)

ആലപ്പുഴയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയ നവ്യയ്ക്ക് ഒരു പഴയ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ സമ്മാനിച്ചത്. വിവാഹ സമയത്ത് അച്ഛനും അമ്മയും ഡെക്കറേഷന്‍ പരിപാടിക്കു നല്‍കിയതായിരിക്കാം ചിത്രങ്ങള്‍ എന്ന് നവ്യ വീഡിയോയില്‍ പറയുന്നുണ്ട്. നവ്യയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

അതേസമയം നൃത്തത്തിലും സജീവമാവുകയാണ് നവ്യ ഇപ്പോള്‍. തിരുവനന്തപുരത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ നവ്യ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. നവ്യ സ്വന്തമായി ഡാന്‍സ് സ്‌ക്കൂള്‍ തുടങ്ങിയിട്ടുണ്ട്. വിദ്യാരംഭ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘മാതങ്കി എന്ന നൃത്ത വിദ്യാലായം ഞാന്‍ ആരംഭിക്കുകയാണ്. തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. എന്റെ ഗുരുവായ മനു മാസ്റ്ററാണ് ഇങ്ങനെയൊരു ആശയം എന്നോടു പറയുന്നത്’ നവ്യ പറഞ്ഞു. കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കുറച്ചു വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തതെന്നു നവ്യ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. കെ. മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 2002 ല്‍ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം നവ്യയെ ഏറെ ജനപ്രിയയാക്കി.