വരാനിരിക്കുന്ന ബിഗ് ബോസിന്റെ അടുത്ത സീസണിനെ കുറിച്ച് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു.. പ്രമുഖചാനലായ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.. ഇനി ഷോയുടെ അഞ്ചാം സീസണ് ആണ് വരാനിരിക്കുന്നത്. സീസണ് ഫോര്‍ വഴി കേരളക്കരയുടെ മിന്നും താരമായി മാറിയ റോബിന് വരാനിരിക്കുന്ന സീസണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ബിഗ് ബോസ് സീസണ് ഫൈവ് വരാന്‍ പോവുകയാണ്.. പ്രെഡിക്ഷന് ലിസ്റ്റെല്ലാം വരുന്നു..
ഞാന്‍ വരുന്ന സീസണിനെ കുറിച്ച് ഒരു തമാശ പറയാം എന്ന് പറഞ്ഞാണ് താരം ബിഹൈന്‍ഡ് വുഡ്സിന് അനുവദിച്ച് നല്കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചത്.. റോബിന്റെ വാക്കുകളിലേക്ക്… ബിഗ് ബോസ് സീസണിനെ കുറിച്ച് ഒരു തമാശ പറയാം.. ഇപ്പോള്‍ പ്രെഡിക്ഷന് ലിസ്റ്റ് എല്ലാം വരികയാണ്.. ഇനിയിപ്പോള്‍ മത്സരാര്‍ത്ഥികളായി ആരൊക്കെ വന്നാലും മത്സരിച്ചാലും.. ബിഗ് ബോസില്‍ ആര് നില്‍ക്കണം.. ആര് പുറത്ത് പോകണം എന്നെല്ലാം അതില്‍ ഇല്ലാത്ത ഒരാള്‍ തീരുമാനിക്കുന്നത് എങ്ങനെയുണ്ടാകും എന്നാണ് അവതാരികയോട് റോബിന് ചോദിച്ചത്.. ഉടനെ ഇതൊരു അഹങ്കാരത്തിന്റെ ധ്വനി അല്ലേ എന്ന്
അവതാരിക ചോദിക്കുന്നുമുണ്ട്… ഉടനെ റോബിന് ഞാന്‍ എന്നെ കുറിച്ച് അല്ല പറഞ്ഞത് എന്നും പറയുന്നു.. അതില്‍ ഇല്ലാത്ത ഒരാള്‍ക്ക് പുറത്ത് നിന്ന് ഇതെല്ലാം നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് റോബിന് അഭിമുഖത്തില്‍ പറഞ്ഞുവെച്ചത്.. തൊട്ടു തൊടതേയും സംസാരിച്ച റോബിനോട് എന്താണ് ശരിക്കും ഉദ്ദേശിച്ചത് എന്ന് ചോദിച്ചപ്പോള്‍.. അത് സീസണ് തുടങ്ങി ഒരു ആറ് മാസത്തിന് അകം ഞാന്‍ ഉത്തരം നല്‍കുമെന്നാണ് റോബിന് പ്രതികരിച്ചത്.
ബിഗ് ബോസ് ഫോറില്‍ നിന്ന് പുറത്തായ ശേഷവും വലിയ ഫാന്‍ ബേസ് ഉണ്ടായിരുന്ന റോബിന് ദില്‍ഷയെ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ തന്റെ ആരാധകരോട് പരസ്യമായി അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു.. ദില്‍ഷ തന്നെ ആയിരുന്നു ബിഗ് ബോസ് ടൈറ്റില്‍ വിന്നറായതും.. പുറത്ത് നിന്നാലും അകത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തനിക്ക് സാധിക്കും എന്ന് വീണ്ടും പറഞ്ഞുവെയ്്ക്കുകയാണ് റോബിന്..