റോബിന്റെ സിനിമയില്‍ ദില്‍ഷയും..!? താരം പറഞ്ഞത് കേട്ടോ?

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഇപ്പോഴിതാ തന്റെ സിനിമാ ലോകത്തേക്കുള്ള ചുവട് വെയ്പ്പ് കൂടി ആരാധകരെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച വിവരം ആരാധകരെ റോബിന്‍ അറിയിച്ചത്. പ്രശസ്ത നിര്‍മാതാവ് സന്തോഷ് കുരുവിളയുടെ സിനിമയിലാണ് റോബിന്‍ അഭിനയിക്കാന്‍ എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയില്‍ ദില്‍ഷയും ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരില്‍ ഉണ്ടാകുന്നത്.

ഇതേ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് റോബിന്‍ ഇപ്പോള്‍. റോബിന്റെ ആദ്യ സിനിമയില്‍ ദില്‍ഷയും കൂടെ കാണും എന്ന രീതിയില്‍ ചില അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് അദ്ദേഹത്തോട് തന്നെ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അപ്പോള്‍ അതേ കുറിച്ച് അറിയില്ലെന്നും അത് സംവിധായകനും നിര്‍മ്മാതാവും ആണ് തീരുമാനിക്കുന്നത് എന്നും റോബിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ ആദ്യ സിനിമയുടെ ഇന്‍ട്രോ പോസ്റ്റ് പങ്കുവെച്ചത്.

സന്തോഷ് കുരുവിളയുടെ 14-ാമത്തെ സിനിമയിലാണ് റോബിന്‍ അഭിനയിക്കുക. അദ്ദേഹത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്റും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. മാത്രമല്ല.. നടന്‍ മോഹന്‍ലാലും റോബിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരുന്നു. ഇതെല്ലാം റോബിന്റെ ആരാധകരും ആഘോമാക്കി മാറ്റുകയാണ്. അതിനിടെയാണ് ദില്‍ഷയും റോബിന്റെ സിനിമയില്‍ എത്തുന്നു എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ വന്നത്.

ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്നും അതെല്ലാം ബന്ധപ്പെട്ടവര്‍ തീരുമാനിക്കും എന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ വഴി വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരമാണ് റോബിന്‍. നിയമ ലംഘനത്തെ കുറിച്ച് ഷോയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു എങ്കിലും സിനിമ തന്റെ ലക്ഷ്യം ആയിരുന്നു എന്നും.. എന്തിനാണോ ബിഗ്ഗ് ബോസ്സില്‍ എത്തിയത് ആ കാര്യങ്ങള്‍ എല്ലാം നടന്നു എന്നുമാണ് റോബിന്‍ പറയുന്നത്.

Previous articleതിങ്കളാഴ്ച്ച വിശേഷങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍! ഒപ്പം ഒരാളേയും താരം പരിചയപ്പെടുത്തുന്നു!!
Next articleലോക്കല്‍ സൂപ്പര്‍ ഹീറോയ്ക്ക് സംഗീതമൊരുക്കാന്‍ തമിഴ് സിനിമാ ലോകത്തെ മറ്റൊരു ഹീറോ?