വീണ്ടും ബിഗ്ഗ് ബോസ്സ് ഹൗസില്‍ കാല് കുത്തിയതോടെ റോബിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തി!!

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ വഴി പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലെ നിയമങ്ങള്‍ തെറ്റിച്ച കാരണം പാതി വഴിയില്‍ വെച്ച് ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടു എങ്കിലും ആരാധക ഹൃദയങ്ങളില്‍ റോബിന്‍ വിജയി ആയി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഡോക്ടര്‍ റോബിനെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കൂടുതല്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ആയിരിക്കുകയാണ്. താരം തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ആയതോടെ ഈ വിശേഷം റോബിന്റെ ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.

താരം മറ്റാരേയും തിരിച്ച് ഫോളോ ചെയ്യുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. റോബിന്റെ ഫാന്‍ പേജുകളിലും താരത്തിന്റെ ഈ നേട്ടം പല വീഡിയോകളിലൂടെയും ആഘോഷമാക്കി മാറ്റുന്നുണ്ട്. നിലവില്‍ ബിഗ്ഗ് ബോസ്സ് ഹൗസില്‍ തന്നെയാണ് റോബിന്‍ ഉള്ളത്. ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി എന്ന നിലയില്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന്റെ ഫിനാലെയ്ക്ക് വേണ്ടിയാണ് റോബിന്‍ അടക്കമുള്ള മത്സാര്‍ത്ഥികള്‍ വീണ്ടും ബിഗ്ഗ് ബോസ്സ് വീടിന് ഉള്ളിലേക്ക് എത്തിയത്.

വീണ്ടും ബിഗ്ഗ് ബോസ്സ് വീട്ടില്‍ എത്തിയതോടെ റോബിനെ തേടി ഈ സന്തോഷ വാര്‍ത്തയും എത്തിയിരിക്കുകയാണ്. അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരവും റോബിന്‍ പുറത്ത് വിട്ടിരുന്നു. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയിലാണ് റോബിന്‍ എത്തുന്നത്. താരത്തിന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റത്തിന് ആശംസകള്‍ അറിയിച്ച് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു.

റോബിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് കുറിച്ചായിരുന്നു സിനിമയുടെ വിവരങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്തിയത്. എന്തായാലും ബിഗ്ഗ് ബോസ്സില്‍ മത്സരാര്‍ത്ഥിയായി വന്നതോടെ റോബിന് വെച്ചടി വെച്ചടി കയറ്റമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Previous articleഅവള്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിച്ചു..! കീര്‍ത്തിയെ കുറിച്ച് അച്ഛന്‍ സുരേഷ് കുമാര്‍
Next articleഇനിയു൦ ഒരു വിശ്രമ ജീവിതം  തന്റെ അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞു മാമുക്കോയ!!