റോബിന്റെ കഴിവ് തന്നെയാണ് ഇത്, പ്രേക്ഷകർ പൊട്ടരല്ല ഫിറോസ്

മിനിസ്ക്രീൻ രംഗത്തു പ്രേഷകർക്കു പ്രിയങ്കരനായ ഒരു നടൻ ആയിരുന്നു ഫിറോസ് ഖാൻ,ഇപ്പോൾ താരം റോബിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. റോബിന്റെ കഴിവ് തന്നെയാണ് അവൻ ഈ രീതിയിൽ…

മിനിസ്ക്രീൻ രംഗത്തു പ്രേഷകർക്കു പ്രിയങ്കരനായ ഒരു നടൻ ആയിരുന്നു ഫിറോസ് ഖാൻ,ഇപ്പോൾ താരം റോബിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. റോബിന്റെ കഴിവ് തന്നെയാണ് അവൻ ഈ രീതിയിൽ എത്താൻ കാരണം. അധികം ആർക്കും കിട്ടാത്ത ഒരു കഴിവ് തന്നെയാണ് അവനു കിട്ടിയിരിക്കുന്നത് ഫിറോസ് പറയുന്നു. ശരിക്കും പറഞ്ഞാൽ അവന്റെ ഈ കഴിവിൽ നല്ല അഭിമാനം കൊള്ളേണ്ടത് തന്നെയാണ്

നമ്മൾക്ക് കിട്ടിയ ആ മൈലേജ് കൊണ്ടുകളയാതെ  നോക്കേണ്ട നമ്മളുടെ ആവശ്യം ആണ് അതവൻ ചെയ്യ്തിരുന്നു. പി ആർ വർക്കേഴ്സ്നെ വെച്ച് ചെയ്യിക്കുന്നതാണ് എന്ന് പറഞ്ഞാലും അതവന്റെ കഴിവ് തന്നെയല്ലേ. സാധാരണ ബിഗ് ബോസ്സിൽ നിന്നും  പുറത്തു എത്തിയാൽ പിന്നെ ആ എനർജി എല്ലാവരിൽ നിന്നും അപ്രത്യക്ഷമാകും എന്നാൽ റോബിനെ അത് നഷ്ട്ടമായിട്ടില്ല അതവന്റെ കഴിവ് തന്നെയാണ്, ഈ കഴിവ് തന്നെയാണ് പ്രേക്ഷകർ അംഗീകരിച്ചത് , അല്ലാതെ പ്രേക്ഷകർ ഒരിക്കലും ഒരു പൊട്ടാരല്ല ഫിറോസ് പറയുന്നു.

ബിഗ് ബോസ് ഷോ കാണുന്ന പ്രേക്ഷകർക്ക് എല്ലാ അതിനകത്തു റൂൾസ് അറിയാൻ കഴിയും. ഞാൻ റോബിൻ ഫാൻ ആണോ എന്ന് ചോദിച്ചാൽ ഞാൻ ആരുടയും ഫാൻ അല്ല, എങ്കിലും ഓരോരുത്തരുടെ കഴിവുകൾ നമ്മൾക്ക് കാണാൻ സാധിക്കുമല്ലോ. ഞാൻ ബിഗ് ബോസ് മൂന്നാം സീസണിൽ പങ്കെടുത്ത ആളാണ, എന്നാൽ ഇന്നും അതിൽ ഉള്ള ആളുകൾ എന്നെ വിളിക്കാറുണ്ട്, എല്ലാം സീസണിലും ഓരോ പ്രശ്നങ്ങൾ കാണും അതുപോലെയാണ് സീസൺ 4 ലും സംഭവിച്ചത് ഫിറോസ് പറയുന്നു.