റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു!!! ഉദ്ഘാടനത്തിന് പോകും വഴി അപകടം

ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ വന്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഉദ്ഘാടനത്തിന് പോകും വഴിയാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, അപകടത്തില്‍ റോബിന് സുരക്ഷിതനാണ്. അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം.

റോബിന്‍ സേഫ് ആണെന്നാണ് റിപ്പോര്‍ട്ട്. കാര്യമായ പരുക്കുകളില്ല. റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ റോബിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ അപകടത്തില്‍ നിന്നും താരം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരിക്കുന്നത്.

അപകടശേഷവും താരം ഉദ്ഘാടന വേദിയിലെത്തി. കാര്‍ അപകടത്തില്‍പ്പെട്ടത് താരം തന്നെയാണ് ഉദ്ഘാടന വേദിയില്‍ തുറന്നുപറഞ്ഞത്. അപകടത്തില്‍പ്പെട്ട ദൃശ്യങ്ങള്‍ താരം തന്നെയാണ് ആരാധകരെ കാണിച്ചത്. ജസ്റ്റ് മിസ്സിന് ഒരു കല്ലില്‍ തട്ടി കാര്‍ നിന്നു, ഇല്ലെങ്കില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞേനെ എന്നും റോബിന്‍ വേദിയില്‍ പറഞ്ഞു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട താരം വേദിയില്‍ എത്തിയപ്പോള്‍ നിറഞ്ഞ സദസ്സാണ് റോബിനെ വരവേറ്റത്. അപകടത്തിന്റെ വീഡിയോ റോബിന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

എന്തായാലും പരിക്കുകള്‍ ഒന്നുമില്ലാതെ താരം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ഇത്രയും വലിയ അപകടത്തിന് ശേഷവും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതിന് നിറഞ്ഞ കൈയ്യടികളും ലഭിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ കേരളത്തിന് സമ്മാനിച്ച യുവതാരമാണ് റോബിന്‍. ഷോയിലെ കലിപ്പനും എടുത്തുചാട്ടക്കാരനുമായ റോബിന് നിരവധി ആരാധകരുണ്ട്. കേരളം മൊത്തം വന്‍ വരവേല്‍പ്പാണ് റോബിന് നല്‍കിയിരുന്നത്.
പുറത്തിറങ്ങിയ റോബിനെ തേടി സിനിമയും അണിയറയിലുണ്ട്. റോബിന്‍ നായകനായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെ റോബിന് ആശംസകളുമായി എത്തിയിരുന്നു.

നൂറ് ദിവസം തികച്ച് വിന്നറാകുമെന്ന് കരുതിയിരുന്ന മത്സരാര്‍ഥിയാണ് റോബിന്‍. പക്ഷേ അപ്രതീക്ഷിത സാഹചര്യത്തില്‍, സഹ മത്സരാര്‍ത്ഥിയെ തല്ലി എന്ന ആരോപണത്താല്‍ റോബിനെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു.

Previous articleഅങ്ങനെ ബ്ലെസ്സ്‌ലിയും ഡെയ്‌സിയും ഒന്നിച്ചു…! ചിത്രങ്ങള്‍ വൈറലാകുന്നു!
Next articleദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം! ‘ഛുപ്പ്’ ടീസര്‍ എത്തി…!