ഒടുവിൽ വിവാഹ നിശ്ചയ തിയ്യതി വെളിപ്പെടുത്തി റോബിൻ രാധകൃഷ്ണൻ!!

ബിഗ് ബോസ് മലയാളം ഫെയിം റോബിൻ രാധകൃഷ്ണൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും റോബിൻ രാധകൃഷ്ണൻ തന്നെയാവും. റോബിൻ രാധകൃഷ്ണൻ ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട ആരതിയുമായി പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരുന്നു. സിനിമാതാരവും മോഡലുമായ ആരതിയുടെ പുതിയ സിനിമയുടെ റിലീസിനു ശേഷം തങ്ങളുടെ വിവാഹം ഉണ്ടാവുമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു.

തങ്ങളുടെ വിവാഹ നിശ്ചയം ഫിബ്രവരിയിൽ ആയിരിക്കുമെന്ന് റോബിൻ നേരത്തെ പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ കുടുംബചിത്രത്തോടൊപ്പം തങ്ങളുടെ വിവാഹ നിശ്ചയ തീയ്യതി വെളിപ്പെടുത്തുകയാണ് റോബിൻ രാധകൃഷ്ണൻ.

ഫിബ്രവരി 16ന് റോബിന്റെ വർക്കലയിലെ വസതിയിൽ വെച്ചാണ് വിവാഹ നിശ്ചയം തീരുമാനിച്ചിരിക്കുന്നത്. ആരതിയും റോബിനും ഒപ്പം ആരതിയുടെ കുടംബവും റോബിന്റെ അച്ഛനും അമ്മയും ഉളള ചിത്രമാണ് താരം പങ്കുവെച്ചത്.ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകൾ അറിച്ച് കമന്റുകളാണ് വന്നിട്ടുള്ളത്.

ബിഗ് ബോസിൽ എത്തുന്നതിന് മുന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു റോബിൻ രാധകൃഷ്ണൻ. താരം അറിയപ്പെട്ടത് ഡോ.മച്ചൻ എന്ന പേരിലായിരുന്നു.തിരുവനന്തപുരം ജിജി ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്നു റോബിൻ. ആരതി ഫാഷൻ ഡിസൈനറാണ്.പൊടീസ് എന്ന ബോട്ടിക്കിന്റെ ഉടമ കൂടിയാണ് ആരതി.

Previous articleനിറം നഷ്ടപ്പെടുന്നു… അപൂര്‍വ്വം രോഗം ബാധിച്ചു-മംമ്ത മോഹന്‍ദാസ്!!! കണ്ണീരോടെ ആരാധകലോകം
Next articleആത്‌മഹത്യശ്രെമം നടത്തി, എന്നാൽ നടൻ വിജയകുമാറിനു വന്ന വിധി