റോബിന്റെ സഹോദരിയ്ക്ക് ഗുരുവായൂരില്‍ മാംഗല്ല്യം!!! തടിച്ചുകൂടി ആരാധികമാര്‍

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ താരമാക്കിയ ഡോ. റോബിന്‍ രാധാകൃഷ്ണനാണ് സോഷ്യല്‍ ലോകത്തെ വൈറല്‍ താരം. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥിയും ബിഗ് ബോസിനുണ്ടായിട്ടില്ല. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും റോബിന്‍ തരംഗം അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ റോബിന്റെ ഏക സഹോദരി റോസി രാധാകൃഷ്ണന്റെ വിവാഹ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് റോബിന്‍ കുടുംബസമേതം എത്തിയിരുന്നു.

കസവ് മുണ്ടും മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയുമായിരുന്നു റോബിന്‍ ധരിച്ചിരുന്നത്.
റോബിന്‍ പങ്കെടുത്ത പല വേദികളിലും സഹോദരിയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പങ്കുവെച്ചിരുന്നു. വളരെ ലളിതമായാണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹം നടന്നത്.

കസവു സാരി ധരിച്ച് കേരളീയ വേഷത്തില്‍ ആയിരുന്നു റോബിന്റെ അനിയത്തി റോസി എത്തിയത്. വിനുവിനും മാളുവിനും വിവാഹ മംഗള ആശംസകള്‍ നേര്‍ന്ന് കൊണ്ട് റോബിന്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് വൈറല്‍ ആയിരുന്നു.

അതേസമയം, സഹോദരിയുടെ വിവാഹത്തിലും റോബിന്‍ തന്നെയാണ് താരമായത്.
ആരാധിമാര്‍ റോബിനൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോയും വൈറലായിരുന്നു.

Anu B