അങ്ങനെ ചെയ്യരുത്! കുടുംബം വല്ലാതെ വേദനിക്കും!!! ആരാധകരോട് അപേക്ഷിച്ച് റോബിന്‍

മലയാളം ബിഗ്ബോസ് സീസണ്‍ ഫോര്‍ സമ്മാനിച്ച യുവതാരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. അത്രമാത്രം ആരാധകരെയാണ് വെറും എഴുപത് ദിവസം കൊണ്ട് റോബിന്‍ സ്വന്തമാക്കിയത്. ഷോയുടെ അവസാനം വരെ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു റോബിന്‍. അപ്രതീക്ഷിത സാഹചര്യങ്ങളിലാണ് റോബിന്‍ ഹൗസില്‍ നിന്നും പുറത്തായത്.

സഹ മത്സരാര്‍ത്ഥിയായ റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ പുറത്താക്കിയത്. എന്നാല്‍ പ്രേക്ഷക പിന്തുണ ഏറെയുള്ള ഈ മത്സരാര്‍ത്ഥിയെ പുറത്താക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. റോബിനാണ് യഥാര്‍ഥ ബിഗ്ബോസ് സീസണ്‍ ഫോര്‍ എന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം, റോബിന്‍ സിനിമയിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ്.

റോബിനെ പുറത്താക്കാന്‍ കാരണമായ റിയാസിനെതിരെ വലിയ സൈബര്‍ അറ്റാക്കും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് റോബിന്‍.

‘ഞാന്‍ റോബിന്‍ രാധാകൃഷ്ണന്‍. എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരുടെ അടുത്തും എനിക്ക് ചെറിയൊരു റിക്വസ്റ്റ് ഉണ്ട്. ബിഗ് ബോസ് ഷോ ഫിനാലെയിലേക്ക് കടക്കുകയാണ്. പല കണ്ടസ്റ്റന്റും നല്ല രീതിയില്‍ കളിക്കുന്നുണ്ട്. പലരീതിയിലുള്ള അനാവശ്യ ഡീഗ്രേഡിങ്ങും ബോയ്കോട്ടും നടക്കുന്നുണ്ട്. ഇതു കണ്ടാല്‍ അവരുടെ കുടുംബമൊക്കെ വല്ലാതെ വേദനിക്കും. ഇത് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നുമാണ് റോബിന്‍ വീഡിയോയില്‍ പറയുന്നത്.


അതേസമയം മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ട് ആഴ്ച കൂടിയേ ഷോ ഉള്ളൂ. നിലവില്‍ ഏഴ് മത്സരാര്‍ത്ഥികളാണ് ബിഗ്ബോസ് വീട്ടില്‍ ഉള്ളത്. ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ്, ദില്‍ഷ, റോണ്‍സണ്‍, സൂരജ്, ബ്ലെസ്ലി, റിയാസ് എന്നിവരാണുള്ളത്.

Previous articleആഡംബര ഭവനത്തില്‍ അതിഥിയായെത്തുന്നു; നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലോ?
Next articleഅപ്പോള്‍ എങ്ങനെയാ… തുടങ്ങുവല്ലേ..! പൃഥ്വിരാജും ലാലേട്ടനും ഒരുമിച്ചെത്തി! ആരാധകര്‍ ആവേശത്തില്‍!