റോബിന്‍ രാധാകൃഷ്ണന്റെ വിവാഹം..! തീയതി ആരാധകരെ അറിയിച്ച് താരം..!

പൊതുവേദിയില്‍ വെച്ച് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ വിവാഹക്കാര്യവും ഭാവിവധുവിന്റെ പേരും താരം വേദിയില്‍ വെച്ച് ഉറക്കെ വിളിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…

പൊതുവേദിയില്‍ വെച്ച് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ വിവാഹക്കാര്യവും ഭാവിവധുവിന്റെ പേരും താരം വേദിയില്‍ വെച്ച് ഉറക്കെ വിളിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ പ്രണയബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ടായിരുന്നു… എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു..

പക്ഷേ എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല എന്നാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ വേദിയില്‍ വെച്ച് പറഞ്ഞത്.. എന്നാല്‍ ഞാന്‍ കമ്മിറ്റഡ് ആണെന്നും താരം പറഞ്ഞു.. വിവാഹം ഫെബ്രുവരിയില്‍ തന്നെ ഉണ്ടാകും എന്നും റോബിന്‍ പറഞ്ഞു.. ഈ വെളുപ്പെടുത്തല്‍ റോബിന്‍ നടത്തിയപ്പോള്‍ തന്നെ സദസ്സിലുള്ള ആരാധകര്‍ എല്ലാം വലിയ സന്തോഷത്തിലായി.. ആളാരാണെന്ന് അറിയേണ്ടേ എന്ന് ചോദിച്ചപ്പോള്‍ തന്നെ റോബിന്റെ ഭാവി വധുവിന്റേ പേര് പലരും ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.. ഉറക്കെ വിളിച്ച് പറയണോ.. മെല്ലെ പറയണോ എന്ന് റോബിന്‍ ചോദിച്ചപ്പോള്‍ ആ പേര് ഉറക്കെ പറയണം എന്നായിരുന്നു ആരാധകരുടെ മറുപടി.. അങ്ങനെ വേദിയില്‍ വെച്ച് തന്റെ ഭാവി വധുവിന്റെ പേര് താരം ഉറക്കെ വിളിച്ച് പറയുകയായിരുന്നു..

ആരതി പൊടി യെ ആണ് റോബിന്‍ വിവാഹം ചെയ്യുന്നത്. നടിയും മോഡലുമായ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തിലാണെന്ന് ഇതിന് മുന്‍പ് തന്നെ ആരാധകര്‍ മനസ്സിലാക്കിയിരുന്നു.. ഇതിന് മുന്‍പും ഇവരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.. ബിഗ്‌ബോസ് സീസണ്‍ ഫോര്‍ വഴി നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് റോബിന്‍.

ഷോയില്‍ വെച്ച് ദില്‍ഷയെ ഇഷ്ടമാണെന്നും ഷോയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വിവാഹക്കാര്യം ദില്‍ഷയുടേയും തന്റെയും വീട്ടുകാരുമായി സംസാരിക്കും എന്നെല്ലാം റോബിന്‍ പറഞ്ഞിരുന്നു.. എന്നാല്‍ ദില്‍ഷ കൂടുതല്‍ സമയം വിവാഹത്തിന് വേണ്ടി ആവശ്യപ്പെട്ടതോടെയാണ് ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന തീരുമാനം പരസ്പരം ഇരുവരും തീരുമാനിച്ച് എടുത്തത്. ഇതോടെ നല്‍കിയ നല്ല ഓര്‍മ്മകള്‍ക്ക് എല്ലാം പരസ്പരം നന്ദി പറഞ്ഞ്.. നല്ല സുഹൃത്തുക്കളായി തന്നെ ഇവര്‍ പിരിയുകയായിരുന്നു.