വഴിയില്‍ കാത്ത് നിന്ന് കുഞ്ഞാരാധിക, കാറില്‍ നിന്ന് ചാടിയിറങ്ങി സര്‍പ്രൈസ് നല്‍കി ഡോ. റോബിന്‍

  ബിഗ് ബോസ് ഷോയുടെ തരംഗമാണ് സോഷ്യല്‍ ലോകം നിറയെ. നൂറ് ദിവസം തികയും മുമ്പേ പുറത്തായ റോബിനാണ് വിഷയം. വിജയിയാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ഡോ. റോബിന്റെ പുറത്താക്കിയത് അത്രമാത്രം രോഷം കൊള്ളിച്ചിട്ടുണ്ട് ആരാധകരെ. എഴുപതാം ദിവസാണ് സംഭവബഹുലമായ ദിനങ്ങള്‍ക്ക് ശേഷം റോബിന്‍ പുറത്തുപോയത്.

  പുറത്തെത്തിയ ശേഷം തന്റെ ആരാധകരെ കണ്ട് റോബിന്‍ തന്നെ ഞെട്ടിയിരുന്നു. ഷോയിലെ കലിപ്പനും മുന്‍ കോപിയായിരുന്നിട്ടും റോബിന്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

  അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ കിട്ടിയ സ്വീകരണം തന്നെ ജനപ്രീതിയ്ക്ക് തെളിവാണ്. മാത്രമല്ല വഴിയില്‍ കാത്തുനിന്ന കുഞ്ഞാരാധികയ്ക്ക് വേണ്ടി കാറില്‍ നിന്നിറങ്ങിയ റോബിന്‍ തന്നെയാണ് താരം.

  തനിക്കായി കാത്തുനിന്ന ഒരു കുഞ്ഞാരാധികയെ കാണാതെ പോകാന്‍ നമ്മുടെ ഡോക്ടര്‍ മച്ചാന് സാധിക്കുമായിരുന്നില്ല. കുട്ടി ആരാധികയെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ കാറില്‍ നിന്നിറങ്ങി. പിന്നീട് ആരാധികയ്ക്കൊപ്പം സെല്‍ഫി എടുത്തു. റോബിന്‍ അങ്ങനെയാണ്, വളരെ സിമ്പിളായ ഒരു മനുഷ്യന്‍. ”ഞാന്‍ ശരിക്കും അത്ഭുതത്തിലാണ്. ഇതൊക്കെ ആദ്യമായാണ് ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എന്ത് പറയണമെന്നൊന്നും ഇപ്പോള്‍ അറിയില്ല.” റോബിന്‍ അത്ഭുതം അടക്കാനാവാതെ പറയുന്നു.

  തിരിച്ചുവരവില്‍ റോബിനെ കാത്ത് എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നത് ആയിരങ്ങളാണ്. പോലീസ് അകമ്പടിയോടെ ഡോക്ടര്‍ റോബിനെ കാറിലേക്ക് കയറ്റി. വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല, തങ്ങളുടെ പ്രിയതാരത്തെ ഒന്നുകണ്ടാല്‍ മതി. ഏറെ ദൂരം താണ്ടിയൊക്കെ എത്തിയവരും ഒരുപാടുണ്ടായിരുന്നു. താരത്തിനെ കാണാന്‍.

  പക്ഷേ റോബിനെ പുറത്താക്കിയതോടെ ബിഗ്‌ബോസിനും മോഹന്‍ലാലിനുമെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയര്‍ന്നത്.

  Previous articleരാവിലെ എഴുന്നേല്‍ക്കാന്‍ ഞാന്‍ വിളിക്കണം! ഡ്രൈവറില്‍ നിന്നും താരരാജാവിന്റെ മനസൂക്ഷിപ്പുകാരനായി വളര്‍ന്ന ആന്റണി പെരുമ്പാവൂര്‍
  Next articleഎല്ലാ യാത്രക്കാര്‍ക്കും വെള്ളം നല്‍കും; ഒരു വൈറല്‍ വൈറൈറ്റി കണ്ടക്ടര്‍