പ്രിയപ്പെട്ട ദില്‍ഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോക്ടര്‍ റോബിന്‍!

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ വഴി വലിയൊരു ആരാധക സമൂഹത്തെ നേടിയെടുത്ത രണ്ട് വ്യക്തികളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ആരാധകരായുള്ള ഡോക്ടര്‍ റോബിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട ദില്‍ഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് റോബിന്‍.

റോബിന്‍ ഷോയില്‍ നിന്ന് പുറത്തായപ്പോള്‍ ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ട വ്യക്തിയാണ് ദില്‍ഷ , ഇരുവരുടേയും അടുത്ത ബന്ധം പ്രേക്ഷകര്‍ക്കും ഷോയിലൂടെ മനസ്സിലായതാണ്. ഇരുവരുടേയും ജോഡി ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ ദില്‍റോബ് ഫാന്‍സും എത്തി. ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഡോ.റോബിന് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള വ്യക്തിയായിരുന്നു ദില്‍ഷ. റോബിന്‍ എപ്പോഴും ക്രൂശിക്കപ്പെട്ടപ്പോഴും ആശ്വാസവാക്കുകളുമായി ദില്‍ഷ എത്തുമായിരുന്നു. റോബിന്‍ ദില്‍ഷയോടുള്ള പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്…

എങ്കിലും റോബിന്‍ തനിക്ക് പ്രിയപ്പെട്ട സുഹൃത്ത് മാത്രമാണെന്നാണ് ദില്‍ഷ പറയുന്നത്.. പുറത്ത് വന്നാല്‍ ദില്‍ഷയോട് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കണം എന്നും സമ്മതം ആണെങ്കില്‍ വീട്ടുകാരുമായി സംസാരിച്ച് മുന്നോട്ട് പോകും എന്നുമായിരുന്നു ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന്‍ പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന ദിവസത്തിനായി ദില്‍റോബ് ഫാന്‍സും കാത്തിരിക്കുകയാണ്.

ഇന്നിതാ ദില്‍ഷയ്ക്ക് സോഷ്യല്‍ മീഡിയ വഴി പിറന്നാള്‍ ആശംകള്‍ നേര്‍ന്ന് എത്തിയ റോബിന്റെ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കൃത്യം 12 മണിക്ക് തന്നെ ദില്‍ഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഉള്‍പ്പെടുത്തി ഫോട്ടോ പങ്കുവെച്ചാണ് ജന്മദിനാശംസകള്‍ റോബിന്‍ അറിയിച്ചത്. രാജകുമാരിയുടെ അടുത്ത പിറന്നാള്‍ ഞങ്ങടെ രാജകുമാരന്റെ കൂടെ ആകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രിക്കുന്നു എന്നാണ് ഇവരുടെ ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റുകളായി കുറിയ്ക്കുന്നത്.

അതേസമയം നിലവില്‍ ബിഗ്ഗ് ബോസ്സ് ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ദില്‍ഷ. ടിക്കറ്റ് റ്റു ഫിനാലെ നേടിയ താരം, ഇതിനോടകം തന്നെ ടോപ് ഫൈവില്‍ ഇടം നേടിയിട്ടുണ്ട്.. ദില്‍ഷ ബിഗ്ഗ് ബോസ്സ് ടൈറ്റില്‍ വിന്നറാകണം എന്നാണ് ആരാധകര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.

Previous articleചായയ്‌ക്കൊപ്പം ഒരു പാട്ടായാലോ..! പറഞ്ഞ വാക്ക് പാലിക്കുകയാണ് അഭയ ഹിരണ്‍മയി!!
Next articleനിങ്ങള്‍ക്കെതിരെയുള്ള ആക്രമണം! നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കി മാറ്റുന്നു…! രാഹുല്‍ ഗാന്ധിയെ കുറിച്ച് ഹരീഷ് പേരടി