എന്നെ ആരും അനുകരിക്കരുത്..! അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.. ആരാധകരോട് റോബിന്‍!

ബിഗ് ബോസ് ഷോയിലൂടെ മലയാളക്കര ഉറ്റുനോക്കുന്ന സ്റ്റാറായി മാറിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് ഉദ്ഘാടനങ്ങളും മറ്റ് പൊതുപരിപാടികളും ഒഴിഞ്ഞുള്ള നേരമില്ല.. ഇപ്പോഴിതാ ഏറ്റവും പുതുതായി ഒരു പൊതുപരിപാടിയ്ക്ക് എത്തിയ റോബിന്റെ വീഡിയോ ആണ് സോഷ്യല്‍…

ബിഗ് ബോസ് ഷോയിലൂടെ മലയാളക്കര ഉറ്റുനോക്കുന്ന സ്റ്റാറായി മാറിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് ഉദ്ഘാടനങ്ങളും മറ്റ് പൊതുപരിപാടികളും ഒഴിഞ്ഞുള്ള നേരമില്ല.. ഇപ്പോഴിതാ ഏറ്റവും പുതുതായി ഒരു പൊതുപരിപാടിയ്ക്ക് എത്തിയ റോബിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്ത് പരിപാടിയ്ക്ക് എത്തിയാലും താന്‍ ബിഗ് ബോസില്‍ പറഞ്ഞിരുന്ന സ്ഥിരം ഡയലോഗുകള്‍ വേദിയില്‍ വെച്ച് ഉറക്കെ അലറി വിളിച്ച് പറയുന്നത് റോബിന്റെ ഒരു

ശൈലിയാണ്.. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു സത്യം.. പല വേദികളില്‍ വെച്ചും റോബിന്‍ ഇത്തരത്തില്‍ അധിക ശബ്ദം ഉയര്‍ത്തി ദിസ് ഈസ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന് പറയാറുണ്ട്.. അത് കാണികളില്‍ വലിയ ആവേശം ഉണര്‍ത്തുകയും ചെയ്യാറുണ്ട്.. ഇപ്പോഴിതാ ആരാധകരുടെ ആവശ്യ പ്രകാരം ഞാന്‍ എന്തും ചെയ്യും.. അവര്‍ ഇങ്ങനെ ശബ്ദം ഉയര്‍ത്തി എന്നോട് പറയാന്‍ പറയുമ്പോള്‍ അത് എനിക്ക് ചെയ്‌തേ പറ്റൂ.. എന്ന് വേദിയില്‍ വെച്ച് അവതാരികയോട് പറയുകയാണ് റോബിന്‍.. അവരുടെ സ്‌നേഹമാണ് എനിക്ക് പ്രധാനം..

ആരാധകര്‍ ആവശ്യപ്പെടുന്നത് ഞാന്‍ ചെയ്ത്‌കൊടുക്കും എന്നും റോബിന്‍ പറയുന്നു.. ഉടനെ റോബിനെ സന്തോഷിപ്പിക്കാന്‍ എല്ലാവര്‍ക്കും കൂടിയൊന്ന് ഒച്ചയെടുക്കാം എന്ന് കാണികളോട് പറഞ്ഞ അവതാരികയോട് മൈക്ക് വാങ്ങി.. ആരും എന്നെ അനുകരിക്കരുത് എന്നാണ് റോബിന്‍ പറഞ്ഞത്.. ഞാന്‍ ചെയ്യുന്നത് പോലെ ഉച്ചത്തില്‍ ശബ്ദം എടുത്ത് ഇങ്ങനെ ആരും പറയരുത്.. നിങ്ങളുടെ ഹെല്‍ത്തിനെ അത് ബാധിക്കും.. ശബദ്ം പോകും.. എന്നെല്ലാം റോബിന്‍ ആരാധകരോടായി പറഞ്ഞു..

അതേസമയം, പൊതുവേദികളില്‍ വെച്ചും ഉദ്ഘാടനങ്ങള്‍ക്കിടയിലും ആരാധകരെ ഊര്‍ജ്വസ്വലരാക്കാന്‍ റോബിന്‍ ഇത്തരത്തില്‍ ഉച്ചത്തില്‍ പറയാറുണ്ട്.. എന്നാല്‍ അത് ചിലര്‍ക്കെല്ലാം അരോചകമായി തോന്നാറുണ്ട്.. ഇതേ കുറിച്ച് കമന്റ് പങ്കുവെച്ച് പലരും രംഗത്ത് വന്നിരുന്നു.