രഘു ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍… പ്രിതമന്റെ ഓര്‍മ്മയില്‍ രോഹിണി

തെന്നിന്ത്യയുടെ പ്രിയതാരമായിരുന്നു രഘുവരന്‍. വിടരും മുമ്പേ കൊഴിഞ്ഞൊരു പൂവായിരുന്നു രഘുവരന്‍. നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വര്‍ഷമായിരിക്കുകയാണ്. ഇന്നിതാ അദ്ദേഹത്തിന്റെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രോഹിണി.

‘ഒരു സാധാരണ ദിവസമായാണ് 2008 മാര്‍ച്ച് 19 ആരംഭിച്ചത്. പിന്നീട് എന്നെയും റിഷിയേയും സംബന്ധിച്ച് എല്ലാം മാറിമറിഞ്ഞു. രഘു ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ സിനിമയുടെ ഫേസ് അദ്ദേഹത്തിന് ഏറെ ഇഷ്ടമാകുമായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ഏറെ സന്തോഷിക്കുകയും ചെയ്‌തേനെ’, രോഹിണി ട്വീറ്റ് ചെയ്തു.

2008-ലായിരുന്നു രഘുവരന്‍ മരണപ്പെട്ടത്. അമിതമായ മദ്യപാനമാണ് രഘുവരന്റെ ജീവനെടുത്തത്. കന്തസാമി ഉള്‍പ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണ ഘട്ടത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്. തുടര്‍ന്ന് മറ്റു ചില ചിത്രങ്ങള്‍ മറ്റു താരങ്ങളെ വെച്ചാണ് പൂര്‍ത്തിയാക്കിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി തെന്നിന്ത്യയില്‍ 200-ലധികം ചിത്രങ്ങളില്‍ രഘുവരന്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. മുതല്‍വന്‍ എന്ന ചിത്രത്തിലൂടെ മികച്ച വില്ലന്‍ വേഷത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരട്ടുണ്ട്.

Previous articleസിനിമയിലേക്കുള്ള ആദ്യ ശ്രമം!!! മോഹം കൊണ്ടു ഞാന്‍ വെബ് സീരീസുമായി സഞ്ജുവും ലക്ഷ്മിയും
Next articleഒരിക്കലും ഈ കൊച്ചിന്റെ ഒരു ഫാന്‍ അല്ല…പക്ഷെ ഒരു വല്ലാത്ത സഹതാപം!!!