‘വരികള്‍ പോലും വ്യത്യാസം, നല്ല അലമ്പാക്കി കയ്യില്‍ തന്നിണ്ട്, പാടിയിരിക്കുന്ന ആളും വേറെ’

മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു റിഷഭ് ഷെട്ടിയുടെ കാന്താര. അതേസമയം ചിത്രത്തിലെ വരാഹരൂപം’ ഗാനത്തെ സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും കീഴ്‌കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. തങ്ങളുടെ നവരസ എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താര എന്ന ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൈക്കുടം ബ്രിഡ്ജ് കോടതിയിലെത്തിയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വരാഹരൂപം വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കി ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതോടെ ഒടിടിയില്‍ വരാഹരൂപമില്ലാത്ത കാന്താരയാണ് ഒടിടിയിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘വരികള്‍ പോലും വ്യത്യാസം, നല്ല അലമ്പാക്കി കയ്യില്‍ തന്നിണ്ട്, പാടിയിരിക്കുന്ന ആളും വേറെ. തിയേറ്ററില്‍ ഏതായിരുന്നു?വെന്ന് രോഹിത് രാധാകൃഷ്ണന്‍ മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എല്ലാവരും വരാഹ രൂപം മാറിയതിന്റെ വിഷമ പോസ്റ്റ് ഇട്ടത് കണ്ടു, വേറേ ഒരു കാര്യം കൂടി ശ്രദ്ധിച്ചിരുന്നോ? ഞാന്‍ കണ്ടത് കന്നഡ യില്‍ ആണ്, വരാഹ രൂപം പോലെ ശ്രദ്ധിച്ച ഗാനമാണ് സിങ്കാര സിരിയെ ?? അതിന്റെ മലയാളം വേര്‍ഷന്‍ ഇറങ്ങാന്‍ ഒരുപാട് കാത്തിരുന്നു,. അവസാനം കഴിഞ്ഞ ആഴ്ച മലയാളം ജ്യൂക്ക് ബോക്‌സ് റിലീസ് ആയി. വരികള്‍ വലിയ രസമില്ലെങ്കിലും കന്നഡ യില്‍ പാടിയവര്‍ തന്നെ മലയാളവും പാടിയത് കൊണ്ട് മൊത്തത്തില്‍ രസമുണ്ടായിരുന്നു.

ഇന്ന് prime ല്‍ മലയാളം ഡബ്ബ് എങ്ങനെ ഉണ്ടെന്നൊക്ക നോക്കാം എന്ന് വെച്ചു ഒന്ന് ഓടിച്ചു നോക്കിയപ്പോള്‍ ആണ് പാട്ടും കൂടി കാണാം എന്ന് വെച്ചത്. ജ്യൂക്ക് ബോക്‌സില്‍ റിലീസ് ആയതിന്റെ നേരെ ഓപ്പോസിറ്റ്, വരികള്‍ പോലും വ്യത്യാസം, നല്ല അലമ്പാക്കി കയ്യില്‍ തന്നിണ്ട്, പാടിയിരിക്കുന്ന ആളും വേറെ. തിയേറ്ററില്‍ ഏതായിരുന്നു? റിഷഭ് ഷെട്ടിക്ക് ഡബ്ബ് ചെയ്തിരുന്ന ആളുടെ ഇന്റര്‍വ്യൂ യില്‍ പറഞ്ഞിരുന്നു ഡബ്ബ് ചെയ്യുന്ന സമയത്ത് ഇത് ഒടിടിക്ക് വേണ്ടി ആണ് ഡബ്ബ് ചെയ്തിരുന്നത് എന്നും, അന്ന് പ്രിത്വിരാജ് ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല എന്നും, ഡബ്ബിങ് ഏതാണ്ട് പൂര്‍ത്തിയാകാറായപ്പോള്‍ ആണ്, പ്രിത്വിരാജ് ഏറ്റെടുത്തത് എന്നും, അത് കൊണ്ട് തന്നെയാകും മൊത്തത്തില്‍ ഒരു ക്വാളിറ്റി കുറഞ്ഞത്. വരാഹാരൂപം മാറ്റിയ പോലെ മലയാളത്തി ഈ പാട്ടെങ്കിലും നല്ല മെനയില്‍ വെക്കാമായിരുന്നു. തിയേറ്ററില്‍ ഇനിയും കാണാത്തവര്‍ ഉണ്ടെകില്‍ ഇപ്പോഴും വൈകിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

കന്നഡയില്‍ 16 കോടി രൂപയ്ക്ക് നിര്‍മിച്ച റിഷഭ് ഷെട്ടി ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റി എത്തുകയും ചെയ്തു. തിയറ്ററില്‍ നിന്ന് തന്നെ ഏകദേശം 400 കോടിയില്‍ അധികമാണ് കളക്ഷന്‍ സ്വന്തമാക്കിയത്. 150 കോടി രൂപ ചിലവാക്കിയാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കാന്താരയുടെ ആകെ ബിസിനെസ് കളക്ഷന്‍ 550 കോടിയില്‍ കവഞ്ഞു. ബ്രഹ്‌മാണ്ഡ ചിത്രമെന്നോ പാന്‍ ഇന്ത്യന്‍ ചിത്രമെന്നോ പേരോ പിആര്‍ പ്രചാരണമോ ഒന്നുമില്ലാതെയാണ് കാന്താര ജനഹൃദയങ്ങളില്‍ കയറിയത്.

Gargi