സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്നിട്ടും സിനിമയിൽ നിന്നും വിട്ടുപോയത് ആ കാരണം കൊണ്ടാണ്

നോട്ട്ബുക്ക്, ചോക്ലേറ്റ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റോമ. നായികയായും സഹനടിയായും റോമ മോളിവുഡില്‍ തിളങ്ങിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം സത്യയിലാണ് നടി ഒടുവിലായി അഭിനയിച്ചത്. രണ്ട് വര്‍ഷത്തെ…

നോട്ട്ബുക്ക്, ചോക്ലേറ്റ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റോമ. നായികയായും സഹനടിയായും റോമ മോളിവുഡില്‍ തിളങ്ങിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം സത്യയിലാണ് നടി ഒടുവിലായി അഭിനയിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും തിരിച്ചെത്തുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ എത്തുന്നത്. എന്നാൽ സിനിമയിൽ ഏറെ  സിനിമകൾ തന്നെ തേടി വന്നിട്ടും  എന്ത് കൊണ്ടാണ് സിനിമയിൽ നിന്നും മാറി നിന്നത് എന്ന് പറയുകയാണ് താരം.

Roma Images
Roma Images

ഒരേ ജനുസ്സിൽ പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് തനിക്ക് കൂടുതൽ വരുന്നതെന്നും താരം പറയുന്നു. ഇങ്ങനെ തുടർച്ചയായി ഒരുപോലെയുള്ള വേഷം തേടിയെത്തിയപ്പോൾ ശരിക്കും മടുപ്പ് തോന്നിയെന്നും, അതിനാലാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും റോമാ വ്യക്തമാക്കി. ഇടക്ക് ഡാൻസ് ബാറുകളിലും, പബ്ബുകളിലും താരം അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വൈറൽ ആയി മാറിയിരുന്നു. സൂപ്പർസ്റ്റാറുകൾക്കൊപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ താൻ നിഷേദിച്ചുവെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോടെ നോ പറഞ്ഞതെന്നും താരം പറഞ്ഞു. കൂടാതെ ആദ്യ സമയത്ത് തനിക്ക് ലഭിച്ച അതെ സ്നേഹവും പ്രാർത്ഥനയും തന്റെ രണ്ടാം തിരിച്ചു വരവിലും നൽകണമെന്നും റോമ ആരാധകരുടെ പറഞ്ഞു.

Roma Photos
Roma Photos

തിരിച്ചു വരവിൽ റോമാ തന്റെ പേരിൽ മാറ്റം വരുത്തിയിരുന്നു, റോമ എന്ന് എഴുതുന്നതിനോടൊപ്പം ഒരു എച്ച് കൂടി താരം ചേർത്തിട്ടുണ്ട്. ഇനി മുതൽ താരത്തിന്റെ പേര് Romah എന്നായിരിക്കും. വെറുതെ പേരിനോടൊപ്പം എച്ച് ചേർത്തതല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ മൂന്നുവര്‍ഷമായുള്ള സംഖ്യാജ്യോതിഷപഠനമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ റോമ പറഞ്ഞു. സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.