റോണ്‍സന് പിറന്നാള്‍! ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ജാസ്മിനും കൂട്ടരും!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് റോണ്‍സണ്‍. സീരിയലുകളിലെ നിറസാന്നിധ്യമായിരുന്ന താരം, പിന്നീട് ബിഗ് ബോസ് സീസണ്‍ ഫോറിലെ മത്സാര്‍ത്ഥി ആയി എത്തിയതോടെ ആണ് താരത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ അറിയാന്‍ സാധിച്ചത്. ബിഗ് ബോസില്‍ വന്ന ശേഷം കെട്ടുറപ്പുള്ള ഒരു സൗഹൃദം ഉണ്ടാക്കാനും റോണ്‍സണ് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പിറന്നാളിന് പ്രിയപ്പെട്ടവര്‍ തനിക്കായി ഒരുക്കിയ സര്‍പ്രൈസിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് റോണ്‍സണ്‍.

തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഭാര്യയും ഒത്ത് വയനാട്ടില്‍ ആണ് ഇത്തവണ റോണ്‍സണ്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. അവിടേക്ക് എത്തിയാണ് ആത്മമിത്രങ്ങളായ റിയാസ്, ജാസ്മിന്‍, നിമിഷ എന്നിവര്‍ റോണ്‍സണ് സര്‍പ്രൈസ് നല്‍കിയത്. കേക്കുമായി എത്തി.. റോണ്‍സന്റെ മുറിയുടെ വാതിലില്‍ ഇവര്‍ വന്ന് തട്ടി വിളിക്കുകയായിരുന്നു.

പ്രിയ സുഹൃത്തുക്കള്‍ കേക്കുമായി എത്തിയതോടെ റോണ്‍സണ്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. പിന്നീട് ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റി. പിന്നീട് നമുക്ക് ഒരു കുടുംബ ചിത്രം എടുക്കാം എന്ന് പറഞ്ഞ് റിയാസ്, നിമിഷ ജാസ്മിന്‍ എന്നിവര്‍ക്കൊപ്പം ഒരു ഫോട്ടോയും റോണ്‍സണ്‍ എടുത്തു. റോണ്‍സന്റെ ഭാര്യയാണ് ഈ ഫോട്ടോ അവര്‍ക്ക് എടുത്ത് നല്‍കിയിരുന്നത്.

ബിഗ് ബോസില്‍ പ്രതികരിക്കാത്ത, നിലപാടില്ലാത്ത വ്യക്തി എന്നായിരുന്നു ഷോയ്ക്ക് അകത്ത് റോണ്‍സനെ എല്ലാവരും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്.. എന്നാല്‍ താന്‍ ഈ ഷോയില്‍ വന്നത് നിലപാടുകള്‍ അറിയിക്കാനല്ല എന്നും സൗഹൃദങ്ങള്‍

സൃഷ്ടിക്കാനുമാണ് എന്നായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരോട് റോണ്‍സണ്‍ പറഞ്ഞത്. നവീന്‍ അറയ്ക്കല്‍, വിനയ് മാധവ് എന്നിവരാണ് ഷോയില്‍ നിന്ന് റോണ്‍സണ് ലഭിച്ച മറ്റ് രണ്ട് ആത്മ മിത്രങ്ങള്‍..

Previous articleജയേട്ടന് ഒപ്പമുള്ള നിമിഷങ്ങള്‍..! പ്രിയ താരങ്ങള്‍ ഒരുമിച്ചെത്തി, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!
Next article‘നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയില്‍’ !!! കാണാന്‍ കാത്തിരുന്ന താരവിവാഹമാമാങ്കം ഇതാ…