‘ എന്‍ ഫ്രണ്ടെ പോലെ യാര് മച്ചാ…’; കേക്ക് മുറിച്ച് റിയാസും റോണ്‍സണും- വീഡിയോ

ബിഗ് ബോസ് സീസണ്‍ നാല് അവസാനിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. ബിഗ് ബോസ് സീസണ്‍ 4 ന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ന്യു നോര്‍മല്‍ കണ്‍സെപ്റ്റ്. തങ്ങളുടെ ഐഡന്റി പുറത്ത് പറഞ്ഞ് കൊണ്ടാണ് എല്ലാവരും ഷോയിലേക്ക് എത്തിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ അറിയാറുണ്ട്. ബിഗ് ബോസില്‍ ദില്‍ഷ പ്രസന്നന്‍ വിജയിയായി മാറിയപ്പോള്‍ പലരും പറഞ്ഞത് റിയാസായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്നാണ്. അത്രയേറെ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ റിയാസായിരുന്നു.

എന്തായാലും ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ദില്‍ഷയ്ക്കും റിയാസിനും ബ്ലസ്ലിക്കും എല്ലാം വലിയ ആരാധകരുണ്ട്. പലരും ഉദ്ഘാടനവും ഇന്റര്‍വ്യൂകളുമൊക്കെയായി തിരക്കിലാണ്. പക്ഷെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമൊക്കെ എല്ലാവരും ശ്രമിക്കാറുണ്ട്. ബിഗ് ബോസില്‍ ഏറെ ശ്രദ്ധേയമായ സൗഹൃദങ്ങളില്‍ ഒന്നായിരുന്നു റിയാസും റോണ്‍സണും തമ്മില്‍. ബിഗ് ബോസ് ഹൗസില്‍ എല്ലാവരും ഉറങ്ങി കിടക്കുമ്പോള്‍ കാപ്പി ഉണ്ടാക്കിയും മുട്ട മോഷ്ടിച്ച് ഓംലൈറ്റ് ഉണ്ടാക്കിയുമൊക്കെ കുസൃതികള്‍ കാണിച്ച ഇരുവരെയും ആരാധകര്‍ ഒരുപാടിഷ്ടപ്പെട്ടിരുന്നു. ബിഗ് ബോസില്‍ എപ്പോഴും റിയാസിന് പിന്തുണയുമായി നിന്ന റോണ്‍സണ്‍ അവസാന റൗണ്ടുകളിലാണ് പുറത്തായത്.

 

View this post on Instagram

 

A post shared by Ronson Vincent (@ronsonvincent)

ഇപ്പോഴിതാ റിയാസിനെ കാണാന്‍ എത്തിയ റോണ്‍സന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റിയാസിന്റെ ഫോട്ടോ പതിച്ച കേക്കുമായാണ് റോണ്‍സണ്‍ റിയാസിനെ കാണാനെത്തിയത്. സൗഹൃദമാണ് ബിഗ് ബോസ് വീട്ടില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് റോണ്‍സണ്‍ പറഞ്ഞിരുന്നു. എന്‍ ‘ഫ്രണ്ടപ്പോലെ യാറ് മച്ചാ..’ എന്ന പാട്ടുള്‍പ്പെടുത്തിയാണ് റോണ്‍സണ്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഫോര്‍ക്ക് ഉപയോഗിച്ച് ഈ കേക്ക് കഴിക്കുന്നതും വീഡിയോയിലുണ്ട്.

Previous articleചില സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ട്… സ്വപ്‌ന വാഹനം സ്വന്തമാക്കി കരിക്ക് താരം അനു കെ അനിയന്‍
Next articleഅല്ലു അര്‍ജ്ജുന് 90 കോടി രൂപയും ലാഭവിഹിതവും!!! പുഷ്പ 2 ബഡ്ജറ്റ് പുറത്ത്