ബിഗ് ബോസില്‍ നിന്ന് മടങ്ങി വന്ന റോണ്‍സന് ഭാര്യ നല്‍കിയ ആദ്യത്തെ സമ്മാനം!!

നടനായി കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍  എത്തിയിട്ടുണ്ട് എങ്കിലും റോണ്‍സണ്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത്, ബിഗ് ബോസ് സീസണ്‍ ഫോര്‍ എന്ന റിയാലിറ്റി ഷോ വഴിയാണ്. ഇപ്പോഴിതാ ബിഗ് ബോസ്സില്‍ നിന്ന്…

നടനായി കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍  എത്തിയിട്ടുണ്ട് എങ്കിലും റോണ്‍സണ്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത്, ബിഗ് ബോസ് സീസണ്‍ ഫോര്‍ എന്ന റിയാലിറ്റി ഷോ വഴിയാണ്. ഇപ്പോഴിതാ ബിഗ് ബോസ്സില്‍ നിന്ന് തിരിച്ചു വന്ന തനിക്ക് ഭാര്യ ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ച് തന്റെ പ്രിയപ്പെട്ടവരുമായി വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് റോണ്‍സണ്‍. 93 ദിവസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ പിടിച്ച് നിന്ന റോണ്‍സണ് ഭാര്യ ഒരു കിടിലന്‍ സര്‍പ്രൈസ് തന്നെയാണ് ഒരുക്കി വെച്ചിരുന്നത്.

വീട്ടില്‍ മനോഹരമായ ഒരു വാള്‍ ആര്‍ട്ടാണ് ഭാര്യ നീരജ റോണ്‍സണ് വേണ്ടി ഒരുക്കിയത്. നാല് ദിവസത്തോളുമുള്ള പ്രയത്‌നത്തിന് ഒടുവിലാണ് തന്റെ പ്രിയതമന് വേണ്ടിയുള്ള ഈ വാള്‍ പെയ്ന്റിംഗ് നീരജ വരച്ചെടുത്തത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് തിരിച്ചു വന്ന ശേഷം തന്റെ ഭാര്യ തനിക്ക് നല്‍കിയ ആദ്യത്തെ സമ്മാനം എന്ന് കുറിച്ചാണ് റോണ്‍സണ്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഈ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

നീരജ ഈ ചിത്രം വരച്ചെടുക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം തന്നെ ചേര്‍ത്തിട്ടുണ്ട്. റോണ്‍സണ് വീടുകള്‍ ഒരുക്കുന്നതിനോടും ഇന്റീരിയര്‍ ഡിസൈനിംഗിനോടുമുള്ള താല്‍പര്യത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. താരം ബിഗ് ബോസ് വീട്ടില്‍ ഉള്ള സമയത്ത് തന്നെ റോണ്‍സണ്‍ന്റെ വീടിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു..

ഇപ്പോഴിതാ ഭാര്യ തനിക്കായി ഒരുക്കിയ സര്‍പ്രൈസിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. ബിഗ് ബോസ് വീട്ടില്‍ നിലപാട് ഇല്ലാത്ത വ്യക്തി എന്ന് പലപ്പോഴും റോണ്‍സണെ പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോടും വഴക്കുകളൊന്നും കൂടാതെയും ആ വീട്ടില്‍ പിടിച്ച് നില്‍ക്കാം എന്ന് തൊണ്ണൂറില്‍ അധികം ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന് തെളിയിച്ച വ്യക്തിയാണ് റോണ്‍സണ്‍.

താന്‍ വിജയിക്കാന്‍ വേണ്ടിയല്ല.. സുഹൃത്ത് ബന്ധം ഉണ്ടാക്കാന്‍ വേണ്ടിയാണ് ബിഗ് ബോസ് വീട്ടില്‍ എത്തിയത് എന്നും റോണ്‍സണ്‍ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ ഒരുപിടി നല്ല സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്താനും താരത്തിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.