‘വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കണം’ റോഷന്‍ ആന്‍ഡ്രൂസ്

സിനിമയില്‍ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്ന് റോഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. അടുത്ത സിനിമയെ കുറിച്ചുള്ള വിവരവും താരം പോസ്റ്റില്‍ പറയുന്നുണ്ട്. ”ഈ…

സിനിമയില്‍ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്ന് റോഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. അടുത്ത സിനിമയെ കുറിച്ചുള്ള വിവരവും താരം പോസ്റ്റില്‍ പറയുന്നുണ്ട്.
”ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും. എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുകയാണ്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മാണവും.”-റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായ സാറ്റര്‍ഡേ നൈറ്റ്സാണ് റോഷന്‍ ആന്‍ഡ്രൂസിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. നവംബര്‍ 4-നാണ് ചിത്രം റിലീസ് ചെയ്തത്. നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രം നേടിയത്.

saturday-night453

ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മാണം. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. അസ്ലം കെ. പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ – അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ – സുജിത്ത് സുധാകരന്‍, മേക്കപ്പ് – സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍ – ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ്, കളറിസ്റ്റ് – ആശിര്‍വാദ് ഹദ്കര്‍, ഡി.ഐ. – പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ഓഡിയോഗ്രാഫി – രാജകൃഷ്ണന്‍ എം.ആര്‍., ആക്ഷന്‍ – അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍ – വിഷ്ണു ദേവ, സ്റ്റില്‍സ് – സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍ – ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – കെ.സി. രവി, അസ്സോസിയേറ്റ് ഡയറക്ടര്‍ – ദിനേഷ് മേനോന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് – വിവേക് രാമദേവന്‍.