ദൃശ്യത്തിലെ വില്ലൻ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന്

സൂപ്പർഹിറ്റ് ചിത്രം ദൃഷ്യത്തിൽ കൂടി പ്രശസ്തനായ നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു,  അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. വധു നടൻ മമ്മൂട്ടിയുടെ കുടുംബത്തിൽ  നിന്നുമാണ്. ഫർസാനയെന്നാണ് വധുവിന്റെ…

സൂപ്പർഹിറ്റ് ചിത്രം ദൃഷ്യത്തിൽ കൂടി പ്രശസ്തനായ നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു,  അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. വധു നടൻ മമ്മൂട്ടിയുടെ കുടുംബത്തിൽ  നിന്നുമാണ്. ഫർസാനയെന്നാണ് വധുവിന്റെ പേര്, LLB ബിരുദധാരിയാണ് ഫർസാന, വിവാഹം തീരുമാനിച്ചെങ്കിലും തീയതി ഇതുവരെ എടുത്തിട്ടില്ല, കോവിഡ് പ്രതിസന്ധികൾ ഇതുപോലെ തുടർന്ന് പോകുകയാണെങ്കിൽ ഓഗസ്റ്റ് അഞ്ചിന് വിവാഹം നടത്തുമെന്ന് ബഷീർ വ്യക്തമാക്കി.

 

മമ്മൂട്ടിയുടെ അങ്കിളിന്റെ കൊച്ചുമകളാണ് ഫർസാന, പ്രണയ വിവാഹം അല്ല വീട്ടുകാർ ഉറപ്പിച്ച ബന്ധം ആണ് ഇതെന്നും റോഷൻ പറഞ്ഞു, റോഷന്റെ സഹോദരിയുടെ സുഹൃത്തായ ഫർസാനയെ ഒന്നു രണ്ടു വട്ടം കണ്ടിട്ടുള്ള റോഷനും ഫർസാനയും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനിച്ചതാണ്. ഇരുവരുടെയും വിവാഹം ഉറപ്പിച്ചതിനു ശേഷം ആണ് ഞങ്ങൾ പ്രണയിച്ചത് എന്നും റോഷൻ പറഞ്ഞു.

പ്ലസ് ടു  എന്ന ചിത്രത്തിൽ കൂടിയാണ് റോഷൻ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, പിന്നീട് ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്‌സ്, റെഡ് വൈൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തുടർന്ന് മോഹൻലാൽ നായകനായ ദൃശ്യത്തിലേക്ക് വില്ലൻ ആയി റോഷൻ ജിത്തുജോസഫ് തിരഞ്ഞെടുക്കുക ആയിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷൻ അഭിനയിച്ചു. RX 100 ഫെയിം പായൽ രാജ്പുതിനൊപ്പം അഭിനയിക്കുന്ന 5 W’s എന്ന തെലുങ്ക് ചിത്രമാണ് റോഷന്റെ അടുത്ത ചിത്രം.