ബിന്ദു പണിക്കര്‍ ഞെട്ടിച്ചു!!! കൈയ്യടികള്‍ ഏറ്റുവാങ്ങി റോഷാക്കിലെ ‘സീത’

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇന്ന് തിയ്യറ്ററിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ചിത്രം ഉണ്ടെന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതികരണം തന്നെയാണ് ചിത്രം തിയ്യേറ്ററില്‍ നിന്നും നേടുന്നത്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകര്‍…

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇന്ന് തിയ്യറ്ററിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ചിത്രം ഉണ്ടെന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതികരണം തന്നെയാണ് ചിത്രം തിയ്യേറ്ററില്‍ നിന്നും നേടുന്നത്.

മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകര്‍ എടുത്ത് പറയുന്ന പ്രകടനമാണ് നടി
ബിന്ദു പണിക്കരുടെ പ്രകടനം. ബിന്ദു പണിക്കരുടെ ശക്തമായ തിരിച്ചുവരവാണെന്നും ആരാധകര്‍ പറയുന്നു.

ബിന്ദു പണിക്കരുടെ വ്യത്യസ്തമാര്‍ന്ന പ്രകടനമാണ് റോഷാക്കിലേത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രമായാണ് ബിന്ദു പണിക്കര്‍ എത്തുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു ശീലിച്ച നടിയുടെ ഇതുവരെ കാണാത്ത റോളാണ് റോഷാക്കില്‍ കാണുന്നത്.

ബിന്ദു പണിക്കരുടെ ഇങ്ങനെ ഒരു കഥാപാത്രം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്..! സത്യത്തില്‍ ഞെട്ടിച്ചു’, ‘പെര്‍ഫോമന്‍സ് എല്ലാവരും കിടു ആയിരുന്നു, ഞെട്ടിച്ചത് ബിന്ദു പണിക്കര്‍ ആണ്’, എന്നിങ്ങനെയാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.

‘ജോക്കര്‍’, ‘സൂത്രധാരന്‍’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നടിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് റോഷാക്കിലേത് എന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി
നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ സമീര്‍ അബ്ദുന്റേതാണ്.

ത്രില്ലര്‍ ചിത്രത്തില്‍ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.