എനിക്ക് മാത്രമേ അവൻ തരുന്ന സ്നേഹം മനസ്സിലാക്കാൻ സാധിക്കൂ…

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കിയായി എത്തിയ കിച്ചുവുമായി കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം വിവാഹിതയായത്.തമ്മില്‍…

Roshna new photo with Kichu

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കിയായി എത്തിയ കിച്ചുവുമായി കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം വിവാഹിതയായത്.തമ്മില്‍ പ്രണയത്തിലായതിന്റെ 1100 ദിവസങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോഷനയും കിച്ചുവും തങ്ങളുടെ വിവാഹ വാർത്ത പുറത്ത് വിട്ടിരുന്നത്. 3 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആയത്.

ഇപ്പോൾ  പുതുവർഷം ആഘോഷിക്കുകയാണ് ഇരുവരും. പുതുവർഷത്തിൽ ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രം ഇപ്പോൾ റോഷ്‌ന ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അവൻ എനിക്ക് നൽകുന്ന സ്നേഹം മറ്റാർക്കും മനസ്സിലാക്കുവാൻ സാധിക്കുന്നതല്ല. അതാണ് അവനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് എന്നാണ് റോഷ്‌ന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് റോഷ്‌ന കിച്ചുവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ നവംബർ 27 നു ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തത്. നടന്‍ ചെമ്പന്‍ വിനോദേട്ടന്റെ കസിനാണ് കിച്ചു. അങ്കമാലി ഡയറീസിന്റെ ഓഡിഷന് പോയപ്പോഴാണ് താൻ കിച്ചുവിനെ പരിചയപ്പെട്ടതെന്നും പ്രണയം തുടങ്ങിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളുവെങ്കിലും അതിനു മുൻപ് തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നുവെന്നു റോഷ്‌ന പറഞ്ഞിരുന്നു.