ബ്രാ ധരിച്ച ആട്, സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആ ചിത്രത്തിന്റെ രഹസ്യം

ഏതാനും ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രമാണ് ബ്രാ ധരിച്ച ആടിന്റേത്, എല്ലാവരും വളരെ അത്ഭുതത്തോടയാണ് ആ ചിത്രത്തെ നോക്കി കണ്ടത്, ഇത് എന്താണ് എന്ന് എല്ലാവരും ചോദിച്ചു. ഇതെന്താണ്…

rosi-sheep

ഏതാനും ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രമാണ് ബ്രാ ധരിച്ച ആടിന്റേത്, എല്ലാവരും വളരെ അത്ഭുതത്തോടയാണ് ആ ചിത്രത്തെ നോക്കി കണ്ടത്, ഇത് എന്താണ് എന്ന് എല്ലാവരും ചോദിച്ചു. ഇതെന്താണ് സംഭവം എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം എന്ന് എല്ലാവരും ചോദിച്ചിരുന്നു, ഈ ചിത്രങ്ങള്‍ അടിക്കുറിപ്പില്ലാതെ കണ്ടിരുന്നെങ്കില്‍ ആരും ഒന്ന് സംശയിച്ചുപോയേനെ. ഇതെന്ത് കോലം എന്ന് അമ്പരന്നുപോവുകയും ചെയ്‌തേനെ. എന്നാല്‍ ഫാം അധികൃതര്‍ രസകരമായ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അതിന് പിന്നിലെ രഹസ്യവും പങ്കുവച്ചിരുന്നു.

rosi sheep

ആടിനെ ബ്രാ ധരിപ്പിച്ചതിന്റെ പിന്നിലെ രഹസ്യം ഇതായിരുന്നു, റോസി എന്ന ചെമ്മരിയാട് മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു, പ്രസവശേഷം അതിന്റെ അകിട് അസാധാരണമാം വിധം തൂങ്ങിപ്പോയി. അകിടിന്റെ ഭാരം കൊണ്ട് ആടിന് വേദനയും പ്രയാസങ്ങളും തുടങ്ങി. ഇങ്ങനെ പോയാല്‍ ആടിന് അപകടമാകുമെന്ന് ഫാം അധികൃതര്‍ക്ക് മനസിലായി.

അങ്ങനെ അതിനൊരു പരിഹാരം കാണാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ആടിനെ ‘മെറ്റേണിറ്റി ബ്രാ’ ധരിപ്പിച്ചുനോക്കി. പരീക്ഷണാര്‍ത്ഥം ചെയ്തതാണെങ്കിലും സംഗതി വിജയം.കണ്ടുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബ്രാ ധരിച്ചുതുടങ്ങിയ ശേഷം ആട്, ഇപ്പോള്‍ സ്വസ്ഥമായി കഴിയുന്നുണ്ടത്രേ.

https://www.facebook.com/FranklinVetsLifestyleFarms/posts/1352079948308094?__xts__%5B0%5D=68.ARDzmXAI6tlOKCMzj_AXnI7s4Z-TZEmB4u1XdjzCU62g6yQ2n_b6EFKZgAFY9wG4P0pCIDzL9p4saKm4GnrW8jxxo53YbzqAA5AA0Ls-ipdbl061b-om-kpQCWTw1TG-13p7y6pR2m3hXkzZh8W68yyMYbfCZFZKt9BrrQx7QbhY-NnUCctfPIaJq74TgLKo5CVOim-JydBwg-f_u0f7tHcnT6knrj5Ihyz78plXkZ4UGaj8pzh9anLc1BZdpgjNxVCPGCTLr3wUwQa8Z3DsWoUtjc0hEvMgJFIFehU7oCVYnZxb150O56Wd0Mpxwt7Lm7n0kQuoTjWG3AR2nb1ciO7AQQ&__tn__=-R