ലോകത്തിലെ ഏറ്റവും കൂടുതല്‍ ‘കൂവല്‍’ കിട്ടിയ സംവിധായകന്‍ ഞാനാണ്!! റോഷന്‍ ആന്‍ഡ്രൂസ്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ഞാന്‍ ആയിരിക്കുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക് എന്ന തന്റെ സിനിമയ്ക്ക് അന്ന് തീയറ്ററില്‍ നിന്ന് ലഭിച്ച പ്രതികരണത്തെ കുറിച്ചാണ് അദ്ദേഹം എഡിറ്റോറിയല്‍ എന്ന…

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ഞാന്‍ ആയിരിക്കുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക് എന്ന തന്റെ സിനിമയ്ക്ക് അന്ന് തീയറ്ററില്‍ നിന്ന് ലഭിച്ച പ്രതികരണത്തെ കുറിച്ചാണ് അദ്ദേഹം എഡിറ്റോറിയല്‍ എന്ന ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞത്… അന്ന് സിനിമ കാണാന്‍ പോയത് ഭാര്യയോടൊപ്പം ആയിരുന്നു.. അന്ന് ഭാര്യ ഗര്‍ഭിണിയായിരുന്നു.. സിനിമ തുടങ്ങി ടൈറ്റില്‍ കാണിച്ചപ്പോള്‍ തൊട്ട് തീയറ്ററില്‍ കൂവല്‍ തുടങ്ങിയിരുന്നു എന്നാണ് സംവിധായകന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.

ഉദയനാണ് താരം കഴിഞ്ഞാണ് നോട്ട്ബുക്ക് വരുന്നത്.. അന്ന് സിനിമയുടെ റിലീസ് സമയത്ത് മലയാളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന മൂന്ന് നടന്മാരുടെ സിനിമകളും റിലീസിന് എത്തിയിരുന്നു.. അപ്പോഴാണ് ഞാന്‍ ഈ മൂന്ന് പെണ്‍കുട്ടികളുടെ കഥയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.. അന്ന് തീയറ്ററില്‍ നല്ല കൂവല്‍ ആയിരുന്നു.. ലോകത്തിലെ തന്നെ ഏറ്റവും കൂവല്‍ കിട്ടിയ സംവിധായകന്‍ ഞാന്‍ ആയിരിക്കും.. സിനിമ കാണാന്‍ എത്തിയ റോമയുടെ മേല്‍ കാണികള്‍ ടിക്കറ്റ്
കീറി എറിഞ്ഞു.. എന്നാല്‍ മലയാളം അറിയാത്ത റോമ അന്ന് കരുതിയത്..

Roma about film

അവര്‍ തന്നെ പ്രശംസിക്കുകയാണ് എന്നാണ്.. എന്നാല്‍ നശിച്ചുപോകട്ടെ എന്ന് പറഞ്ഞാണ് അവര്‍ അവള്‍ക്ക് നേരെ പേപ്പര്‍ കീറി എറിഞ്ഞത്.. അത് ഞാന്‍ പറഞ്ഞപ്പോഴാണ് അവള്‍ക്ക് മനസ്സിലായത് എന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. അതേസമയം, നിവിന്‍ പോളിയെ നായകനാക്കി സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍ ആന്‍ഡ്രൂസിന്റേതായി റിലീസിന് എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച രീതിയിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ല.

തന്റെ സിനിമയെ കുറ്റപ്പെടുത്തി എത്തിയവര്‍ക്ക് എതിരെ റോഷന്‍ ആന്‍ഡ്രൂസ് രംഗത്ത് വന്നതും വലിയ വാര്‍ത്തയായിരുന്നു.. തന്റെ സിനിമയെ കുറ്റം പറയാന്‍ എന്ത് അധികാരമാണ് അവര്‍ക്കുള്ളത്.. അതിനുള്ള അര്‍ഹതയുണ്ടോ എന്ന് സ്വയം ചിന്തിച്ചിട്ട് വേണം കുറ്റപ്പെടുത്താന്‍ എന്നെല്ലാം സംവിധായകന്‍ അഭിപ്രായപ്പെട്ടിരുന്നു.