‘കുമാരിയുടെ ടീം എന്തിനാണ് ഇല്ലിമല ചാത്തനെ വെറും കോമാളി ആയി കാണിച്ചത്’

ഷൈന്‍ ടോം ചാക്കോ- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ കുമാരി മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കുമാരി. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഒടിടിയില്‍…

ഷൈന്‍ ടോം ചാക്കോ- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ കുമാരി മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കുമാരി. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കണ്ടത് മനോഹരം കാണാത്തത് അതിമനോഹരമെന്ന് പറഞ്ഞാണ് റോയ് ജോസഫിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

‘ചെറുപ്പം തൊട്ടേ ചാത്തനെയും ഒ ടിയനെയും നിധി കാക്കുന്ന ഭൂതത്തിന്റെയും ഒക്കെ കഥകള്‍ കേട്ടു വളര്‍ന്നവരായിരിക്കും നമ്മള്‍.. അങ്ങനെ ഉള്ള കഥകള്‍ സിനിമ ആകുമ്പോഴുള്ള പ്രതീക്ഷകളും വളരെ വലുതാണ്.
ചെറിയ നിഴലുകള്‍ കൊണ്ടും വലിയ ശബ്ദങ്ങള്‍ കൊണ്ടും സിനിമയില്‍ പ്രേഷകനെ ഭയപ്പെടുത്താനും രസിപ്പിക്കാനും സാധിക്കുന്ന മാധ്യമം ആയ സിനിമയില്‍, അതുവരെ എന്തോ വലിയ സാധനം വരാന്‍ പോകുന്നു എന്ന തോന്നല്‍ ഉണ്ടാക്കും വിധം ബില്‍ഡപ്പ് കൊടുത്ത് അവസാനം കലം ഉടക്കുന്ന പ്രതീതി ഉണ്ടാക്കിയ ചിത്രങ്ങള്‍ ആണ് ഒ ടിയനും കുമാരിയും. ( കുമാരിയുടെ കൂടെ താരതമ്യം ചെയ്യാവുന്ന ലെവല്‍ പോലും ഒടിയനു ഇല്ല )
ഇല്ലിമല ചാത്തന്റെയും ഒടിയന്റെയും ഒക്കെ നിഴല്‍ കാട്ടി പേടിപ്പിച്ചു ലാസ്റ്റ് മുഴുവന്‍ രൂപം കാണിച്ചപ്പോള്‍ വന്‍ കോമഡി ആയി മാറി.. സുരഭിയുടെ വേഷത്തിന് പോലും ഇത്രേം ഡീറ്റൈലിങ് കൊടുത്ത കുമാരിയുടെ ടീം എന്തിനാണ് ഇല്ലിമല ചാത്തനെ വെറും കോമാളി ആയി കാണിച്ചതെന്നു മനസിലാവുന്നില്ല..
ആ കാര്യത്തില്‍ ആദ്യം മുതല്‍ അവസാനം വരെ കോരിതരിപ്പിച്ച ഒറ്റ ചിത്രമേ ഉള്ളു tumbbad..
മണിച്ചിത്രതാഴും ഈ കാര്യത്തില്‍ നീതി പുലര്‍ത്തിയ ചിത്രം ആണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തില്‍ സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി രാം, സ്പടികം ജോര്‍ജ്ജ്, രാഹുല്‍ മാധവ്, ശിവജിത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരും അഭിനയിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.

അബ്രഹാം ജോസഫ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലെ പാട്ടുകളുടെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോള്‍ എന്നിവരാണ്. ശ്രീജിത് സാരംഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠന്‍ അയ്യപ്പയും ചേര്‍ന്നാണ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സംഘട്ടനം ദിലീപ് സുബ്ബരായന്‍. മേക്ക് അപ്പ് അമല്‍ ചന്ദ്രന്‍ എന്നിവരാണ്.