ആര്‍.ആര്‍.ആര്‍ ലേയ്ക്ക് ആദ്യം തീരുമാനിച്ചത് ആലിയയെ ആയിരുന്നില്ല: ബ്രഹ്‌മാണ്ഡ ചിത്രം വേണ്ടെന്നുവെച്ച അഞ്ച് നടികള്‍

ബോളിവുഡിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ആര്‍. രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുകയും ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നതുമായ പുതുചിത്രം ആര്‍.ആര്‍.ആര്‍ ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ചത് ആലിയ ആയിരുന്നു. ചിത്രത്തില്‍ താരത്തിന്റെ…

ബോളിവുഡിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ആര്‍. രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുകയും ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നതുമായ പുതുചിത്രം ആര്‍.ആര്‍.ആര്‍ ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ചത് ആലിയ ആയിരുന്നു.

ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ച അത്ര പ്രാധാന്യം ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കെ, ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രാധാന്യകുറവ് അടക്കമുള്ള വിഷയങ്ങള്‍ മൂലം ചില നടിമാര്‍ ചിത്രം വേണ്ടെന്ന് വെച്ചതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രത്തിന് ആദ്യം പരിഗണിച്ചിരുന്നത് ബോളിവുഡ് നടി പരിനീതി ചോപ്രയെ ആയിരുന്നുവെന്നാണള റിപ്പോര്‍ട്ട്. എന്നാല്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരം പിന്‍മാറുകയായിരുന്നു.

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ആര്‍ആര്‍ആര്‍ ടീം ആദ്യം സമീപിച്ചത് ശ്രദ്ധ കപൂറിനെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് പല ചിത്രങ്ങളുടേയും തിരക്കുകള്‍ ഉള്ളതിനാല്‍ ശ്രദ്ധ ആര്‍ആര്‍ആര്‍ വേണ്ടെന്നു വെക്കുകയായിരുന്നു.

വിദേശ വനിതയുട വേഷ ചെയ്യാന്‍ ആദ്യം സമീപിച്ചത് കത്രീന കൈഫിന്റെ സഹോദരി ഇസബെല്‍ കൈഫിനെയായിരുന്നുവത്രേ. എന്നാല്‍ മുഴുവന്‍ തിരക്കഥയും ചിത്രത്തിന്റെ വിശദാംശങ്ങളും അറിയണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇസബെല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.

ഒലീവിയ മോറിസിന് മുമ്പ് ആ വേഷം ലഭിച്ചിരുന്നത് ഡെയ്‌സി എഡ്ഗര്‍ ജോണ്‍സ് എന്ന നടിക്കായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം പലവട്ടം വൈകിയതോടെ ഡെയ്‌സി ചിത്രത്തില്‍ നിന്ന് പിന്മാറി.

ഡെയ്‌സി എഡ്ഗറുടെ പിന്മാറ്റത്തിനു ശേഷം ആ വേഷം ചെന്നെത്തിയത് ആമി ജാക്‌സണിലേക്കാണ്. എന്നാല്‍ ആ സമയത്ത് ആമി ഗര്‍ഭിണിയായതിനാല്‍ അതും നടന്നില്ല.