ആര്‍.ആര്‍.ആര്‍ ഒരു ‘ഗേ’ ചിത്രം..! എന്തുകൊണ്ട് ആരും പറഞ്ഞില്ല! പോസ്റ്റുമായി വിദേശി പ്രേക്ഷകന്‍

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍.. ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ സിനിമയെ കുറിച്ച് വിദേശി സിനിമാ നിരീക്ഷന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍.ആര്‍.ആര്‍…

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍.. ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ സിനിമയെ കുറിച്ച് വിദേശി സിനിമാ നിരീക്ഷന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍.ആര്‍.ആര്‍ ഒരു ഗേ ചിത്രമാണ് എന്നാണ് സിനിമയെ കുറിച്ച് ഒരു വ്യക്തി ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂവി ബീയര്‍ ജിം എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് സിനിമയെ കുറിച്ച് ഈ കമന്റ് വന്നിരിക്കുന്നത്.

RRR-release-date-announced

ആക്ഷനും സാഹസികതയും പ്രതികാരവും ഉള്ള സിനിമ തന്നെയാണ് ആര്‍. ആര്‍. ആര്‍ പക്ഷേ ഈ സിനിമ ഒരു ഹൃദയ സ്പര്‍ശിയായ സ്വവര്‍ഗ്ഗാനുരാഗികളുടെ കഥ കൂടിയാണ് എന്ന് എന്തേ എന്നോട് ആരും പറഞ്ഞില്ല എന്നാണ് ഈ വിദേശി പ്രേക്ഷകന്‍ ചോദിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്.

ഇതൊരു ഗേ സിനിമ കൂടിയാണെന്നാണ് സിനിമ കണ്ട ശേഷം ഈ വിദേശി പ്രേക്ഷകന്‍ പറയുന്നത്. അതേസമയം, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ജൂനിയര്‍ എന്‍.ടി. ആറിനും രാം ചരണിനും പുറമെ, ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നു.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രം എന്ന നിലയില്‍ സിനിമയെ കുറിച്ചുള്ള പുതിയ വീക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.