‘ആര്‍ആര്‍ആര്‍’ ടീം ജപ്പാനിലേക്ക്! പുതിയ വാര്‍ത്തയറിഞ്ഞ ആവേശത്തില്‍ സിനിമാപ്രേമികള്‍!

ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. 2022 മാര്‍ച്ച് 25ന് പുറത്തിറങ്ങിയ സിനിമയുടെ തരംഗം ഇന്നും അവസാനിക്കുന്നില്ല.. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് സിനിമാ…

ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. 2022 മാര്‍ച്ച് 25ന് പുറത്തിറങ്ങിയ സിനിമയുടെ തരംഗം ഇന്നും അവസാനിക്കുന്നില്ല.. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പല ഭാഷകളിലും വന്‍വിജയം നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് ചിത്രം ഇനി ജാപ്പാനീസിലും എത്തുകയാണ്.

സിനിമയുടെ പ്രമോഷന് വേണ്ടി ടീം ആര്‍ആര്‍ആര്‍ ജപ്പാനിലേക്ക് എത്തും. എസ് എസ് രാജമൗലിക്ക് ഒപ്പം രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രമോഷന്‍ പരിപാടിക്ക് വേണ്ടി ജപ്പാനില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തെലുങ്ക് ഭാഷയില്‍ ഒരുക്കിയ ഈ സിനിമ യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ വന്‍ വിജയമായിരുന്നു, ഇപ്പോള്‍ ജപ്പാനിലേക്കും സിനിമ റിലീസ് ആവുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ അവിടേയും സിനിമ വന്‍ വിജയമായി മാറുമെന്നാണ് സിനിമാ ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്.

ആയിരം കോടിയിലധികമാണ് ചിത്രം ആഗോള തലത്തില്‍ തന്നെ കളക്റ്റ് ചെയ്തത്. എസ്എസ് രാജമൗലി സ്‌ക്രീന്‍പ്ലേയും സംവിധാനവും ഒരുക്കിയ സിനിമയുടെ കഥ, വി വിജയേന്ദ്ര പ്രസാദിന്റേതായിരുന്നു, ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊഡക്ഷനില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരന്ന്.. ജൂനിയര്‍ എന്‍ടിആര്‍, റാം ചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളാണ് സിനിമയുടെ ഭാഗമായത്..

ആലിയ ഭട്ടിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയായിരുന്നു ആര്‍.ആര്‍.ആര്‍. ഇപ്പോള്‍ സിനിമയുടെ ജപ്പാനിലെ റിലീസ് വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒക്ടോബര്‍ 21 സിനിമ റിലീസാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.