സൂര്യക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി തമിഴിലേക്കെന്ന് സൂചന

സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച എന്താണെന്നറിയാമോ?ലിജോ ജോസ് പെല്ലിശ്ശേരി തമിഴ് ചിത്രം ഒരുക്കുന്നതായുള്ള വാർത്തയാണ്. നടിപ്പിൻ നായകൻ സൂര്യ ആയിരിക്കും ചിത്രത്തിൽ നായകൻ എന്നാതാണ് മറ്റൊരു വാർത്ത.സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ…

സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച എന്താണെന്നറിയാമോ?ലിജോ ജോസ് പെല്ലിശ്ശേരി തമിഴ് ചിത്രം ഒരുക്കുന്നതായുള്ള വാർത്തയാണ്. നടിപ്പിൻ നായകൻ സൂര്യ ആയിരിക്കും ചിത്രത്തിൽ നായകൻ എന്നാതാണ് മറ്റൊരു വാർത്ത.സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് സൂര്യക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി തമിഴിലേക്കെന്ന് സൂചന നൽകിയത്.

സുപ്രീം സുന്ദർ പറയുന്നത് ഇങ്ങനെയാണ് ലിജോ ജോസ് പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അല്പം വൈകിയാലും ആ സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുന്ദർ പറഞ്ഞു. ഗലാട്ട എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുപ്രീം സുന്ദർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അജിത് നായകനായി എത്തിയ തുനിവിന് സംഘട്ടനം ഒരുക്കിയത് സുപ്രീം സുന്ദറാണ്. അതേ സമയം മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഒരു മാസ്സ് പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെഷൂട്ടിംഗ് ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിൽ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ