സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിയ്ക്കുന്ന മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രമുഖ വിഷ്വല്‍…

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിയ്ക്കുന്ന മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രമുഖ വിഷ്വല്‍ ഇഫക്ട്‌സ് ഡിസൈനേഴ്സായ ഡ്രിക് എഫ് എക്‌സാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയത്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രം 1980 കളിലെ തെക്കന്‍ കേരളത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയ്ക്കുന്നത്.

ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെന്‍ഡിങ്ങിലും ഹിറ്റ് ചാര്‍ട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സജിത്ത് പുരുഷന്‍ ആണ് ക്യാമറ. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ചേര്‍ന്നാണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി.

ആര്‍ട്ട് : സാബുറാം, മിക്‌സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: സൃക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്.