ശബരിമല സ്ത്രീ പ്രവേശനവിധി സംസ്ഥാനത്ത് കനത്ത ജാഗ്രത ….

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികളില്‍ ഇന്ന്  വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവമാധ്യമങ്ങള്‍ക്കും…

Sabarimala vigilante witnesses ...

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികളില്‍ ഇന്ന്  വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവമാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. നവമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചരണം നടത്തുന്ന വര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അയോധ്യ വിധി വരുമ്പോഴും നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശബരിമല വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടെത്തിയ അമ്പതിലധികം ഹരജികളിലാണ് ഇന്ന് വിധി പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്. ചീഫ് Sabarimala vigilante witnesses ...ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചില്‍. ഇതില്‍ നാല് ജഡ്ജിമാര്‍ യുവതി പ്രവേശനം ശരിവെച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനെ എതിര്‍ത്തിരുന്നു. ശബരിമലയുടെ മറവില്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. വിധി ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കു൦. അയോധ്യ വിധിയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മറ്റൊരു ബെഞ്ച് വിധി പറയേണ്ട മറ്റൊരു പ്രധാന കേസാണ് ശബരിമല യുവതി പ്രവേശനം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ അമ്ബത്തഞ്ചോളം പുനഃപരിശോധനാ ഹര്‍ജികളില്‍ വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്നു നേതൃത്വം നല്‍കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുന്‍പ് ഈ കേസില്‍ വിധി പ്രസ്താവം ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതി ഭരണഘടനബെഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി Sabarimala vigilante witnesses ...വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആരാധനക്ക് എല്ലാവര്‍ക്കു തുല്യ അവകാശം ആണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. അതേ സമയം, ബെഞ്ചിനെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജിളില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു. ശബരിമല കൂടാതെ റാഫേല്‍ കേസിലും ഗൊഗോയ് ഇന്നു വിധി പറയും. ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് റാഫേല്‍ ഹര്‍ജി.