സ്വര്‍ഗത്തില്‍ ഇരുന്നു എന്റെ മുത്ത് അമ്മയെ കാണുന്നുണ്ടെന്നറിയം- മകന്റെ ഓര്‍മ്മയില്‍ സബീറ്റ

ഫ്‌ളവേഴ്‌സ് ടിവിയിലെ ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷം ചെയ്യുന്ന സബീറ്റ ജോര്‍ജിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നെ വിട്ടുപിരിഞ്ഞ മകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്…

ഫ്‌ളവേഴ്‌സ് ടിവിയിലെ ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷം ചെയ്യുന്ന സബീറ്റ ജോര്‍ജിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നെ വിട്ടുപിരിഞ്ഞ മകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. അഞ്ച് വര്‍ഷം മുന്‍പ് തന്നെ വിട്ടുപിരിഞ്ഞ മകന്‍ മാക്‌സ്വെല്ലിന് ജന്മദിനാശംസകള്‍ നേരുകയാണ് സബീറ്റ.

https://www.instagram.com/p/CZhWFgxvU39/?utm_source=ig_embed&ig_rid=5f7e22e6-fa8a-4416-892a-cdfe48925961

”എന്റെ സുന്ദരന് ഇന്ന് 17 വയസ്സ് തികയുമായിരുന്നു. സ്വര്‍ഗത്തില്‍ ഇരുന്നു എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവും ഒക്കെ കാണുന്നുടെന്നു അമ്മക്കറിയാം. ജന്മദിനാശംസകള്‍ മാക്‌സി. നിന്നെ മിസ് ചെയ്യുന്നു,” സബീറ്റ കുറിച്ചു.

സബീറ്റയുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് മാക്‌സ് വെല്‍. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താല്‍ ഭിന്നശേഷിക്കാരനായി മാറിയ മാക്‌സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകള്‍ കൂടിയുണ്ട് സബീറ്റയ്ക്ക്.