സാധനം കൈയ്യിലുണ്ടോ ? ബാലാജി ശർമ്മ സംവിധാനം ചെയ്ത കിടിലൻ ഷോർട്ട് ഫിലിം കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

സാധനം കൈയ്യിലുണ്ടോ ? ബാലാജി ശർമ്മ സംവിധാനം ചെയ്ത കിടിലൻ ഷോർട്ട് ഫിലിം കാണാം

sadnam-kayilundo-shortfilm

ലോക്ക് ഡൗൺ ആയതിനാൽ എല്ലാവരും വീടുകളിൽ തന്നെയാണ്. ഈ സമയത്തും തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നമ്മുടെ പ്രിയ താരങ്ങൾ, സിനിമ സീരിയൽ നടൻ ബാലാജി ശർമ്മ സംവിധാനം ചെയ്ത സാധനം കൈലുണ്ടോ എന്ന ഷോർട്ട് ഫിലിം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.  ഈ ലോക്ക് ഡൌൺ കാലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നു കൊണ്ട് മൊബൈൽ ക്യാമറകളിൽ  ആണ് ചിത്രം പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത്.

യൂട്യൂബിൽ ഇറങ്ങിയ നിമിഷ നേരം കൊണ്ട്  ചിത്രം ട്രെൻഡിലും സ്ഥാനം പിടിച്ച് കഴിഞ്ഞു, എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്, എന്നാൽ കാണികൾക്ക് അത് മനസ്സിലാകാത്ത വിധത്തിൽ ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്, ലോക്ക് ഡൗൺ കാലത്ത്  വീടുകളിൽ  ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടാകുന്ന ചെറിയ പ്രശ്ങ്ങൾ ചൂണ്ടി കാണിക്കുകയാണ് ഷോർട്ട് ഫിലിമിൽ കൂടി, അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്നും ചിത്രത്തിൽ പറയുന്നുണ്ട്. വളരെ മനോഹരമായിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബാലാജി ശർമ്മ  സംവിധാനം ചെയ്ത ഷോർട്ട് ഫിലിം അവതരിപ്പിച്ചിരിക്കുന്നത് സീറോ ബോയ്സ് ആണ്, എഡിറ്റിംഗ്  നിർവഹണം സുഭാഷ് വടകര, ടൈറ്റിൽ ഡിസൈൻ   ലിജിൻ  തുടങ്ങിയവർ ആണ്. ഹ്രസ്വ ചിത്രത്തിൽ ബാലാജി ശർമ്മക്കൊപ്പം  നടി  സൗപർണിക, സുരേഷ്, സന്ധു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

https://www.facebook.com/balajiHsarma/videos/837884043388938/

Trending

To Top
Don`t copy text!