കുഞ്ഞു കവിതകളുടെ രാജകുമാരനായി പാച്ചു എന്ന സദാശിവ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

കുഞ്ഞു കവിതകളുടെ രാജകുമാരനായി പാച്ചു എന്ന സദാശിവ്!

ഒരു ഏഴു വയസുകാരൻ എഴുതിയ കവിത പത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു. അതെ സദാശിവ്നെ തേടി ആ ഭാഗ്യം വന്നു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യ കാരൻ എന്ന ബഹുമതിയും പാച്ചുവിനെ തേടിഎത്തിയിരിക്കുകയാണ്.  പാച്ചുവിനെ കവിത വായിച്ച പലർക്കും ഇത് ഒരു ഏഴു വയസുകാരൻ എഴുതിയതാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പാച്ചുവിൻറെ കവിത വായിച്ച അക്ഷരങ്ങളുടെ ഇതിഹാസം പ്രൊഫ. എംകെ സാനു മാഷ് അതിശയത്തോടെ പറഞ്ഞു… ഈ കുഞ്ഞിന്റെ മനസ്സിൽ നിറയെ സാഹിത്യമാണ്. “Born writer”… അത് കളയരുത്… പ്രോത്സാഹിപ്പിക്കണം. അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി ഒരു കവിതസമാഹാരം പുറത്തിറങ്ങിയപ്പോൾ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ സാഹിത്യകാരൻ എന്ന അംഗീകാരം പാച്ചു എന്ന് വിളിക്കുന്ന സദാശിവ് നെ തേടിയെത്തി. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ ഈ കുഞ്ഞു സാഹിത്യകാരൻ ഇന്ത്യാക്കാരനാണ്, കേരളീയനാണ് എന്നതോര്‍ത്ത് നമുക്ക് അഭിമാനിക്കാം. പാച്ചു എന്ന് വിളിക്കുന്ന സദാശിവ് എന്ന ഈ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി 7-ആം വയസിൽ 43കവിതകളാണ് എഴുതിക്കൂട്ടി കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. അതും പ്രായത്തിന്റെ ചിന്തകൾക്കുമപ്പുറം…!!! 2 വയസ്സുമുതല്‍ സൂര്യനെ കണ്ടാൽ അമ്മേ തൂയൻ… ബ്യൂട്ടിഫുൾ… എന്ന് സദാശിവ് പറയുമായിരുന്നു. അന്നത് അത്ര കാര്യമാക്കിയില്ല ആരും. പക്ഷികളെ കണ്ടാല്‍, കാറ്റും മഴയും കണ്ടാല്‍, പുഴ കണ്ടാല്‍,സൂര്യോദയം കണ്ടാല്‍, നക്ഷത്രങ്ങളെയും, ചന്ദ്രക്കലയും കണ്ടാല്‍ നാലുവരി കവിത പറയുന്ന സദാശിവ് നെ അമ്മയോ അച്ഛനോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചുമില്ല . മകന്‍ പഠിച്ചാല്‍ മതീ,കവി ആകേണ്ട എന്നു തീരുമാനിച്ച ഹൈലി പ്രൊഫഷണല്‍സ് ആയ ആ മാതാപിതാക്കള്‍ മകനെ കവിതയുടെ വഴിയിലൂടെ നയിക്കാതെ തിരിച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു സിനിമയ്കായി ബാലതാരത്തെ തേടിവന്ന പുതുമുഖ സംവിധായകനും, സുഹൃത്തായ പ്രൊഡ്യൂസറും സദാശിവ് കവിത എഴുതുമെന്നറിഞ്ഞപ്പോള്‍ സിനിമയ്കുവേണ്ടി പാട്ടെഴുതാമോ എന്ന് ചോദിച്ചത് തികച്ചും യാദൃശ്ചികം. സിനിമയ്കുവേണ്ടി സദാശിവ് പറഞ്ഞു കൊടുത്ത പാട്ട്, കവിതയായിപ്പോയെന്നുമാത്രം.

സിനിമാക്കാര്‍ ആ പാട്ട് സാഹചര്യത്തിനനുസരിച്ചല്ല എഴുതിയിരിക്കുന്നതെന്ന് അറിയിച്ചു. സദാശിവ് ന്‍െറ അമ്മ അതെടുത്ത് ഒരു പത്രത്തിനു അയച്ചു. മൂന്നാമത്തെ ആഴ്ച പത്രത്തില്‍ ആ കവിത പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ ചരിത്രസംഭവമായിത്തീര്‍ന്നു. രണ്ടാമത്തെ കവിതാസമാഹാരവും, ഒരു ബാലസാഹിത്യ കഥാ സമാഹാരവും പ്രസിദ്ധീകരിയ്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് കവിതകളുടെ ഈ കുഞ്ഞുകൂട്ടുകാരന്‍. കഥയിൽ മൃഗങ്ങളും, പക്ഷികളും ആണ് വിഷയമെങ്കിൽ,,,,, കവിതയില്‍ പ്രകൃതിയാണ് വിഷയങ്ങള്‍. പൂക്കളും, ആകാശവും അങ്ങനെ കണ്ണില്‍ കാണുന്നതൊക്കെയും സദാശിവ് ന് കവിതയാണ്. സ്വന്തം കവിതകളുടെ ഒരു യൂടൂബ് ചാനല്‍ തുടങ്ങാനും ഒരു ആല്‍ബം ചെയ്യാനും ഏറെനാളായി മാതാപിതാക്കളോട് പറയുന്നു അവര്‍ അത് കാര്യമായിട്ടെടുത്തിട്ടില്ലെന്ന് സദാശിവ് ന് പരിഭവം പറയാനുമുണ്ട്. എന്നാൽ ഇപ്പോൾ ഒരു ചെറിയ ആൽബം ചെയ്ത സന്തോഷത്തിലാണ് സദാശിവ്. “Pachunte kavithakal ” എന്ന പേരിൽ Amazon ൽ സദാശിവ് ന്റെ കവിതസമാഹാരം ഓൺലൈൻ ആയിട്ട് ലഭിക്കും. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ ഇപ്പോൾ 3-ആം ക്ലാസ് വിദ്യാര്‍ത്ഥിയായ സദാശിവ് അടുത്ത അദ്ധ്യായനം മുതല്‍ സ്കൂൾ തുറക്കും എന്ന പ്രതീക്ഷയിലാണ്. കൊറോണ കാരണം കൂട്ടുകാരെയും , ടീച്ചേഴ്സിനേയും കാണാന്‍ പറ്റുന്നില്ലെന്നും സദാശിവ് പരിഭവം പറഞ്ഞു. സ്പേസ് സയന്റിസ്റ്റ് ആകാന്‍ ആണ് സദാശിവ് ന് ആഗ്രഹമെങ്കിലും, പഠിച്ച് അമ്മയുടെ ആഗ്രഹംപോലെ ഐ എ എസ്സ് എടുത്ത് പാവപ്പെട്ട മനുഷ്യര്‍ക്ക് തണലായി നില്കണമെന്നാണ് സദാശിവ് ന്റെ തീരുമാനം.

ദൈവം അതിനുള്ള അവസരം ഈ കൊച്ചുകവിയ്ക് കൊടുക്കട്ടെ. APJഅബ്ദുള്‍കലാം, ഷാജഹാന്‍ ചക്രവര്‍ത്തി, ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്രമോദി, കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, മോഹന്‍ലാല്‍, എംകെ സാനു മാഷ് , ദുല്‍ക്കര്‍ സല്‍മാന്‍, ഇവരോടാണ് ആരാധന. ടീച്ചേഴ്സായ ഇന്ദുമിസ്സും,ഡോട്ടിമിസ്സും , ടെസ്സ മിസ്സും,കൂട്ടുകാരന്‍ നിവാന്,നും സദാശിവ് നെ ഏറെ സ്വാധീനിച്ചവരാണ്. പാട്ട്, ഗിത്താര്‍, ഫോട്ടോഗ്രഫി, മോഡലിങ് എന്നിവയും സദാശിവ് ന്‍െറ ഇഷ്ടവിഷയങ്ങളാണ്. കൊറോണ ആയതിനാൽ പാട്ടുപാടിത്തവും, ഗിത്താർ പഠിത്തവും ഉപേക്ഷിച്ചു. പത്രത്തിലും, മാഗസിനിലും കവർ പേജ് മോഡൽ ആയി പലതവണയും തിളങ്ങിയിട്ടുണ്ട് സദാശിവ്. വയലാർ അവാർഡിനെക്കുറിച്ചും, കേരള സാഹിത്യ അക്കാദമി അവാർഡിനെക്കുറിച്ചുമെല്ലാം അറിവുണ്ട് ഈ കുഞ്ഞു കവിക്ക്‌. സ്പേസ് നെക്കുറിച്ചും, ഹിസ്റ്ററിയും, മാത്‍സ് സും, പ്രായത്തിനേക്കാൾ പക്വതയോടെ സംസാരിക്കും. “പഠിക്ക് മോനേ ” എന്ന് ഒരിക്കലും പറയാത്ത അമ്മയാണ് തനിക്ക് കട്ട സപ്പോർട്ട്ന്നും, അച്ഛനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടന്നും സദാശിവ് പറയുമ്പോള്‍ മുഖത്തുവിരിയുന്നത് ആത്മവിശ്വാസത്തിന്റെ നിഷ്കളങ്കമായ തുടിപ്പാണ്. അതെ കവിതകളുടെ ഈ കുഞ്ഞു കവി കേരളത്തിന് അഭിമാനമാണ്.

Trending

To Top