ആ അടികിട്ടിയ സ്ഥലം ചുമപ്പും നീലയുമായി തെണുത്തു, സ്റ്റാർ മാജിക്കിൽ സംഭവിച്ചത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ അടികിട്ടിയ സ്ഥലം ചുമപ്പും നീലയുമായി തെണുത്തു, സ്റ്റാർ മാജിക്കിൽ സംഭവിച്ചത്!

sadhika about star magic

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും മുഖം നോക്കാതെ എവിടെയും തുറന്ന് പറയാൻ മടിയില്ലാത്തതുമായ താരങ്ങളിൽ ഒരാൾ ആണ് സാധിക. ഇപ്പോൾ ഒരു അഭിമുഖത്തിൽ സ്റ്റാർ മാജിക്കിൽ പങ്കെടുത്തപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സാധിക.

ഒന്ന് രണ്ടു സിനിമകളുടെ ഷൂട്ടിങ് ഉണ്ടായിരുന്നതിനാൽ ആണ് സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ കഴിയാതെ വന്നത്. പിന്നെ ഇപ്പോൾ വീണ്ടു ഷൂട്ടിങ് സ്റ്റാർട്ട് ചെയ്തപ്പോൾ എന്നെ ഇത് വരെ അതിലേക്ക് വിളിച്ചിട്ടില്ല. ആ പരുപാടി കാണുന്ന മിക്ക ആളുകളുടെയും ഒരു വലിയ സംശയം ആണ് സ്റ്റാർ മാജിക്കിലെ ചാട്ടയടി ഒറിജിനൽ ആണോ എന്ന്. സത്യത്തിൽ അത് ഒറിജിനൽ അടി തന്നെയാണ്. ഒരിക്കല്‍ എനിക്ക് തങ്കുവിന്റെ കയ്യിൽ നിന്ന് നല്ല രീതിയിൽ തന്നെ അടി കിട്ടുകയും ചെയ്തിട്ടുണ്ട്. അന്ന് കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ് ഓരോ ചാട്ടയടിയും കിട്ടുമ്പോഴും. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിൽ തെണുത്ത പാട് ഉണ്ടായിട്ടുണ്ട് . അത് പോലെയുള്ള അടി കിട്ടിയിട്ട് നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവർ പറയുന്ന പോലെ ഒരു ദിവസം നമ്മൾ ചെയ്യണം. അതിനു വേണ്ടിയാണ് അവർ നമുക്ക് കാശ് തരുന്നതും.

ശരിയ്ക്കും എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു വേദിയാണ് സ്റ്റാർ മാജിക്കിന്റെത്. നോബി ചേട്ടനെയും, നെൽസൺ ചേട്ടനെയും, തങ്കുവിനെയും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്നാൽ പലപ്പോഴും എനിക്ക് അവിടെ പറയുന്ന തമാശകളിൽ പലതും ഇഷ്ട്ടപെടാറില്ല. ചിലപ്പോഴൊക്കെ ഞാൻ അതിനോട് പ്രതികരിക്കും. മറ്റ് ചിലപ്പോൾ മിണ്ടാതിരിക്കുകയാണ് പതിവ് എന്നും സാധിക പറഞ്ഞു.

Trending

To Top