‘തൊടുമ്പോള്‍ പോലും എന്നോട് അവന്‍ ചോദിച്ചിട്ടാണ് തൊട്ടത്’! ‘ബ്രാ’യിലെ അഭിനയിച്ചതിനെ കുറിച്ച് സാധിക

സാമൂഹിക വിഷയങ്ങളിലെല്ലാം സ്വന്തം നിലപാട് വ്യക്തമാക്കുന്ന മിനിസ്‌ക്രീനിലെ മിന്നുംതാരമാണ് സാധിക വേണുഗോപാല്‍. അഭിനയത്തിനു പുറമേ മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. സീരിയലിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ താരം പുതിയ ചിത്രത്തിലെ ഇന്‍്‌റിമേറ്റ് രംഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഞാന്‍ ‘ബ്രാ’ എന്ന ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. ഇന്‍്‌റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ അവന്‍ കംഫര്‍ട്ട് ആയിരുന്നില്ല. അവന് ടെന്‍ഷന്‍ ഉണ്ടായിരുന്നു, തൊടുമ്പോള്‍ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ ഏറ്റം കംഫര്‍ട്ടാക്കിയാണ് അഭിനയിച്ചതെന്നും സാധിക പറയുന്നു.

പലപ്പോഴും അവര്‍ പറഞ്ഞ റിയാക്ഷനേ കാണിക്കാന്‍ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആര്‍ടിസ്റ്റ്. ഓഡിയന്‍സിന് ജെന്യുവിന്‍ ആയിട്ട് തോന്നണം. എന്റെ സിനിമകളൊക്കെ കണ്ട് എന്നെ കൈന്‍ഡ് ഓഫ് പ്രൊസ്റ്റിറ്റിയൂട്ട് എന്ന രിതീയില്‍ വിളിക്കുന്നവരുണ്ട്. അതിനര്‍ഥം ചെയ്ത കാരക്ടറുമായി അവര്‍ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിന്റെ ഗുണമാണ്.

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കവുരെ മോശം ആര്‍ടിസ്റ്റുകളായി കാണുന്ന പ്രവണത മാറേണ്ടതുണ്ട്. കാണുന്നവരുടെ ചിന്താഗതിക്കാണ് കുഴപ്പം. സിനിമയില്‍ പലരും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളവരാണ്. നോ പറയേണ്ട സമയങ്ങളുമുണ്ടാകാറുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു

സാധികയുടെ പുതിയ ചിത്രമാണ് ബാച്ചിലേഴ്‌സ്. ഒരു മലയാളം സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണിത്. ലെവിന്‍ സൈമണാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Geethu