‘നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ’ കലാഭവന്‍ മണി ചോദിച്ചതിനെ കുറിച്ച് സാധിക

നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് സാധിക വേണുഗോപാല്‍. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവക്കുകയാണ് താരം, എംഎല്‍എ മണി: പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്. കലാഭവന്‍ മണിക്കൊപ്പം ബൈക്കില്‍ പോവുന്നൊരു രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ രസകരമായ സംഭവമാണ് നടി പങ്കുവെച്ചത്.

മണിച്ചേട്ടനൊപ്പമുള്ള ഗാനമുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷമായിരുന്നു. എല്ലാ കാര്യത്തിലും കഴിവുണ്ട് അദ്ദേഹത്തിന്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടന്‍ ഭയങ്കര കൂളാണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു. ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ല. ”നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ” എന്നായിരുന്നു മണിച്ചേട്ടന്‍ ചോദിച്ചത്. അതിന് ശേഷമാണ് താന്‍ അദ്ദേഹത്തിന്റെ തോളത്ത് കൈ വച്ചതെന്ന് സാധിക പറയുന്നു.

 

Gargi