‘സ്ത്രീകള്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നതില്‍ തെറ്റ് ഇല്ലെന്ന് സാധിക വേണുഗോപാല്‍

ലൈംഗികപീഡന കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി സാധിക വേണു ഗോപാല്‍. ടാറ്റൂ ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്ന് സാധിക പറയുന്നു. സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റ് അല്ല. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാധിക.

ടാറ്റു ചെയ്യുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിയ്ക്കണം. ഒന്ന്, ഏത് ഡിസൈന്‍ ആണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത്, നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് ടാറ്റു ചെയ്യേണ്ടത്, മൂന്ന് ആരാണ് ചെയ്യേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കണം.

ചെയ്യുന്ന ആ ഡിസൈന്‍ നിങ്ങള്‍ക്ക് ഇണങ്ങും എന്ന് ഉറപ്പ് വരുത്തണം. എല്ലാത്തിനും അപ്പുറം ടാറ്റു ചെയ്യുന്ന ആളെയും ആ സ്ഥാപനവും നന്നായി മനസ്സിലാക്കണം. അതിന് വേണ്ടി, ടാറ്റു ചെയ്യുന്നതിന് മുന്‍പ് അവിടം സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ് എന്ന് സാധിക പറയുന്നു. ടാറ്റു ചെയ്തതിന്റെ പേരില്‍ ഇരയെ വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്നും നടി പറഞ്ഞു.

 

Gargi