ഗ്ലാമറസ് ഫോട്ടോഷൂട്ട് പങ്കുവെച്ച് സാധിക വേണുഗോപാല്‍, ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ…

ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഗ്ലാമറസ് ലുക്കിലാണ് നടിയെത്തിയിരിക്കുന്നത്. ‘വിമര്‍ശിക്കാനും, പരാതിപ്പെടാനും, അപലപിയ്ക്കാനും എല്ലാ വിഡ്ഢികള്‍ക്കും കഴിയും. മിക്ക വിഡ്ഢികളും അത് ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്- എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്ലാന്‍ ബി ആക്ഷന് വേണ്ടി ജിബിന്‍ ആര്‍ട്ടിസ്റ്റ് ആണ് ഫോട്ടോ പകര്‍ത്തിയിരിയ്ക്കുന്നത്. മുകേഷ് മുരളിയാണ് സാധികയുടെ ഈ ലുക്കിന് പിന്നില്‍.

മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട് സാധിക. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്.

sadhika about youtube channel
sadhika about youtube channel

കലികാലം, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്.