അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ്…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് പല ഞരമ്പൻമാരും  കമെന്റുകളുമായി എത്താറുണ്ട്. അതിനെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്.

ഇപ്പോൾ ബോഡി ഷെയിമിങ്ങിനെ കുറിച്ച് സാധിക പങ്കുവെച്ച ഒരു പോസ്റ്റും അതിനു വന്ന മോശം കമെന്റും സാദികയും മറുപടിയുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. തടി കൂടുതൽ, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മൾ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മൾ എല്ലാവരും മതിയാകാത്ത പോലെയും ഇതാണ് ജീവിതം. നമ്മളുടെ ശരീരം മാറും നമ്മളുടെ മനസ് മാറും നമ്മളുടെ ഹൃദയം മാറും എന്ന വാക്കുകളായിരുന്നു താരം പങ്കുവച്ചത്. എന്റെ ശരീരം എന്റേതാണ് നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ നിങ്ങൾക്കൊരു നല്ല ഓപ്ഷൻ ഞാൻ തരാം, ഇറങ്ങി പോകു എന്നാണു സാധിക കുറിച്ച കുറിപ്പ്. നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്.  എന്നാൽ ഈ കുറിപ്പിനും മോശം കമെന്റുമായി എത്തിയിരിക്കുകയാണ് ഒരു ഞരമ്പൻ.

അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു എന്നായിരുന്നു ഒരാൾ നൽകിയ കമെന്റ്. എന്നാൽ ഇത് കണ്ടു വെറുതെ ഇരിക്കാൻ സാധിക തയാർ ആയിരുന്നില്ല. തക്ക മറുപടി തന്നെയാണ് താരം നൽകിയത്. ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി എന്ന മറുപടിയും സാധിക നൽകി. കമെന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്.