‘സെറീനയോട് പ്രണയം അല്ലായിരുന്നു’ സാഗർ സൂര്യ

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ഒരാൾ കൂടെ പുറത്തായിരിക്കുകയാണ്. സിനിമ സീരിയൽ താരംസാഗർ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. സാഗറിന് താൻ…

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ഒരാൾ കൂടെ പുറത്തായിരിക്കുകയാണ്. സിനിമ സീരിയൽ താരംസാഗർ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. സാഗറിന് താൻ പുറത്തായെന്ന് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വേണം പറയാൻ. നല്ല ഗെയിമറായി താൻ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണെന്നും സാഗർ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തെത്തിയ സാഗർ ആകെ നിരാശനായിരുന്നു. എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സാഗർ പൊട്ടിക്കരഞ്ഞിരുന്നു. അതേ സമയം സഹ കണ്ടസ്റ്റന്റായ സെറീനയോട് തനിക്ക് പ്രണയമായിരുന്നില്ല ഉണ്ടായിരുന്നതെന്നും, ഇഷ്ടമാണെന്ന് നാദിറ പറഞ്ഞപ്പോൾ പിന്നീട് ഫോക്കസ് കിട്ടിയില്ലെന്നുമാണ് സാഗർ തുറന്നുപറഞ്ഞിരിക്കുന്നത്.താൻ ഇപ്പോഴും അകത്ത് തന്നെ നിൽക്കേണ്ടിയിരുന്ന ആളാണെന്നാണ് സാഗർ പറയുന്നത്.

തുടക്കത്തിൽ സൈലന്റ് ആയിരുന്നുവെങ്കിലും പോകെ പോകെ എനർജി കൂട്ടി കൂട്ടി വരികയായിരുന്നു ഞാൻ അതായിരുന്നു എന്റെ പ്രോസസ്. നിലവിൽ നല്ല ഗെയിമറായി തോന്നിയത് വിഷ്ണുവിനെയാണെന്നും സാഗർ പറഞ്ഞു. കുറെ നെഗറ്റീവ് ആണെങ്കിലും അഖിൽ മാരാരും നല്ല ഗെയിമാറാണ്. ഗെയിം എന്ന സെൻസിൽ കളിക്കുന്നവർ അവിടെ കുറവാണ്. സേഫ് ഗെയിം കളിക്കുന്നവർ നിരവധി പേരുണ്ട് അവിടെയുണ്ടെന്നും ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് പരുപാടി ഒന്നും അല്ല എന്നാണ് സാഗർ സൂര്യ പറയുന്നത്.