നമ്മുടെ സ്നേഹം ദൈവത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് !! അമ്മയുടെ വിയോഗത്തിൽ മനം നൊന്ത് സാഗർ സുര്യയുടെ പോസ്റ്റ് - മലയാളം ന്യൂസ് പോർട്ടൽ
Film News

നമ്മുടെ സ്നേഹം ദൈവത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് !! അമ്മയുടെ വിയോഗത്തിൽ മനം നൊന്ത് സാഗർ സുര്യയുടെ പോസ്റ്റ്

അമ്മയുടെ വിയോഗത്തിൽ മനം നൊന്ത് സാഗർ സൂര്യ, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി സാഗർ സൂര്യ ഈ കാര്യം അറിയിച്ചത്. എല്ലാവരെയും സ്നേയ്ക്കുക മാത്രമല്ലെ ‘അമ്മ ചെയ്തുള്ളു പിന്നെ എന്തിനാണ് ദൈവം ഈ ചതി ചെയ്തതെന്ന് താരം ചോദിക്കുന്നു.എത്ര ശ്രമിച്ചിട്ടും അമ്മ ജീവിതത്തിലില്ല എന്നതു ഉള്‍കാള്ളാനാവുന്നില്ലെന്നും അച്ഛനെയും സഹോദരനെയും പൊന്നു പോലെ നോക്കുമെന്നും കുറിപ്പില്‍ പറയുന്നു.

സാഗറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ. നമ്മള്‍ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവര്‍ക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും…. എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതല്‍ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താന്‍ പറ്റുന്നില്ല അമ്മേ.

അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങള്‍ക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആള്‍ക്കാരുടെ മുന്നില്‍ വച്ച്‌ എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ട് പോവാണ്.

https://www.instagram.com/p/CBtDv43h3ix/?utm_source=ig_web_button_share_sheet

Trending

To Top